HOME
DETAILS

കുവൈത്തില്‍ അധ്യാപകജോലിക്ക് പുതിയ വ്യവസ്ഥകള്‍; എല്ലാ പോസ്റ്റിലേക്കും പ്രവാസികള്‍ക്ക് അപേക്ഷിക്കാനാകില്ല; യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും അറിയാം | Kuwait Teaching Recruitment Rules

  
Web Desk
June 25, 2025 | 6:11 AM

New recruitment rules for expat teachers issued under Kuwait Education Ministry

കുവൈത്ത് സിറ്റി: കുവൈത്തില്‍ അധ്യാപക ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നു. 2025/2026 അധ്യയന വര്‍ഷത്തേക്കുള്ള അധ്യാപക തസ്തികകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മന്‍സൂര്‍ അല്‍ദഫിരി അംഗീകാരം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നതിന് പ്രത്യേക നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി യൂണിവേഴ്‌സിറ്റി ബിരുദമുള്ളവര്‍ക്ക് ഈ തസ്തികകളില്‍ അപേക്ഷിക്കാം. 

ആവശ്യമായ സ്‌പെഷ്യലൈസേഷനുകള്‍ ഇവയാണ്:

പുരുഷ അധ്യാപകര്‍: അറബിക്, മ്യൂസിക് എന്നീ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ കുവൈത്ത് സ്ത്രീകളുടെ കുട്ടികളായിരിക്കണം. ഈ പോസ്റ്റിലേക്ക് പ്രവാസികള്‍ അപേക്ഷിക്കേണ്ട.
എന്നാല്‍ ഫ്രഞ്ച്, ഇംഗ്ലീഷ്, ഗണിതം, സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ജിയോളജി എന്നിവയ്ക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ കുവൈത്ത് സ്ത്രീകളുടെ കുട്ടികളായിരിക്കണമെന്ന നിബന്ധനയില്ല. അതിനാല്‍ ഈ ഭാഷാ അധ്യാപക പോസ്റ്റിലേക്ക് പ്രവാസികള്‍ക്കും അപേക്ഷിക്കാം. 

വനിതാ അധ്യാപകര്‍: ഇംഗ്ലീഷ്, കണക്ക്, കംപ്യൂട്ടര്‍ സയന്‍സ്, മ്യൂസിക് എന്നീ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ കുവൈത്ത് സ്ത്രീകളുടെ കുട്ടികളായിരിക്കണം. ഈ പോസ്റ്റിലേക്ക് പ്രവാസികള്‍ അപേക്ഷിക്കേണ്ട.
അറബി, ഫ്രഞ്ച്, ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ജിയോളജി എന്നിവയ്ക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ കുവൈത്ത് സ്ത്രീകളുടെ കുട്ടികളായിരിക്കണമെന്ന നിബന്ധനയില്ല. അതിനാല്‍ ഈ ഭാഷാ അധ്യാപക പോസ്റ്റിലേക്ക് പ്രവാസികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകര്‍ താഴെ പറയുന്ന യോഗ്യതകളും നേടിയിരിക്കണം.

*  യൂണിവേഴ്‌സിറ്റി ബിരുദത്തില്‍ 'Good' എന്ന പദവി ലഭിക്കണം. .

*  പ്രായം 45 വയസ്സില്‍ കൂടരുത്.

പരിചയം: അനധ്യാപക യോഗ്യതകള്‍ക്ക് മൂന്ന് വര്‍ഷവും അധ്യാപന യോഗ്യത നേടിയവര്‍ക്ക് രണ്ട് വര്‍ഷവും.

'വെരി ഗുഡ്' അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഗ്രേഡുള്ള പിഎച്ച്ഡി ഹോള്‍ഡര്‍മാര്‍, 'എക്‌സലന്റ്' ഗ്രേഡുള്ള മാസ്റ്റേഴ്‌സ് ബിരുദധാരികള്‍, കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് എഡ്യൂക്കേഷന്‍, പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (Public Authority for Applied Education and Training - PAAET)(P-A-A-ET) എന്നിവയിലെ കോളേജ് ഓഫ് ബേസിക് എഡ്യൂക്കേഷന്‍ എന്നിവയില്‍ നിന്നുള്ള ബിരുദധാരികള്‍ എന്നിവര്‍ക്ക് എക്‌സ്പീരിയന്‍സ് ആവശ്യമില്ല. 
പ്രവാസി പുരുഷന്മാര്‍ക്കുള്ള ശാസ്ത്ര സംബന്ധിയായ തസ്തികകള്‍ കുവൈത്തിലെ കോളേജ് ഓഫ് ബേസിക് എഡ്യൂക്കേഷനില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

എല്ലാ ഫ്രഷ് ബിരുദധാരികളും വ്യക്തിഗത അഭിമുഖത്തില്‍ വിജയിക്കണം. ആവശ്യകതകള്‍ പാലിക്കാത്തതോ ആവശ്യമായ രേഖകള്‍ ഇല്ലാത്തതോ ആയ എല്ലാ അപേക്ഷകളും നിരസിക്കുന്നതാണെന്ന് മന്ത്രാലയം വിശദീകരിച്ചു. 
എന്‍ട്രി വിസ കൈവശമുള്ള വ്യക്തികളില്‍ നിന്നോ 'ടീച്ചര്‍' സ്ഥാനത്തിനായി നിയുക്തമല്ലാത്ത വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരില്‍ നിന്നോ ഉള്ള അപേക്ഷകളും നിരസിക്കപ്പെടും. 

അപേക്ഷയോടൊപ്പം താഴെയുള്ള രേഖകള്‍ അറ്റാച്ച് ചെയ്യണം:

* സാധുവായ പാസ്‌പോര്‍ട്ട്.
* സിവില്‍ ഐഡി
* ഫോട്ടോ
* അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍
* ബന്ധപ്പെട്ട അധികാരികളും കുവൈത്ത് സാംസ്‌കാരിക ഓഫീസുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റ്.
* നല്ല പെരുമാറ്റ സര്‍ട്ടിഫിക്കറ്റ് (Good conduct certificate)

അഭിമുഖത്തില്‍ വിജയിച്ചതിന് ശേഷം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്  www.moe.edu.kw വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്നതോടെ സൗത്ത് സുറയിലെ മന്ത്രാലയ കെട്ടിടത്തിലുള്ള ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (Customer Service Lounge) സന്ദര്‍ശിക്കാന്‍ അപേക്ഷകര്‍ക്ക് നിര്‍ദേശം ലഭിക്കും. ആവശ്യമായ എല്ലാ രേഖകളും കൈവശംവയ്ക്കണം. തുടര്‍ന്ന് അംഗീകൃത ചട്ടങ്ങള്‍ പ്രകാരം ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തും. ഇതിന് ശേഷമായിരിക്കും നിയമനം പൂര്‍ത്തിയാക്കുക.

Summery: Acting Undersecretary of the Ministry of Education, Mansour Al-Dhafiri has approved the receipt of applications for several vacant teaching positions for the 2025/2026 academic year. These positions are open to non-Kuwaitis with university degrees to work in public schools in various disciplines, subject to specific terms and conditions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  2 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  3 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  3 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  3 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  3 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  3 days ago