HOME
DETAILS

മധ്യവേനലവധിയോടനുബന്ധിച്ച് ദുബൈ വിമാനത്താവളത്തില്‍ തിരക്കിന് സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റസ് 

  
June 25 2025 | 09:06 AM

Dubai Airport to Face Heavy Rush During Midsummer Holidays Emirates Issues Advisory

ദുബൈ: വേനല്‍ക്കാല അവധിയോടനുബന്ധിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) ഈ ആഴ്ച തിരക്കേറിയ ദിനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്‌കൂളുകള്‍ അവധിക്കായി അടയ്ക്കുന്നതും ജൂണ്‍ 27ന് ഹിജ്റ പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പൊതു അവധിയും മൂന്ന് ദിവസത്തെ വാരാന്ത്യം സൃഷ്ടിക്കുന്നതിനാല്‍ യാത്രക്കാര്‍ യാത്രകളെ സംബന്ധിച്ച് മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.

ജൂണ്‍ 26ന് 30,000ലധികം യാത്രക്കാര്‍ DXBയില്‍ നിന്ന് പുറപ്പെടുമെന്നും ജൂണ്‍ 30 വരെ ഈ തിരക്ക് തുടരുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. 

'വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ ഗതാഗത തിരക്ക്, കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളിലെ തിരക്ക്, ഇമിഗ്രേഷന്‍, കോണ്‍കോഴ്‌സുകള്‍ വഴിയുള്ള യാത്ര, ബോര്‍ഡിങ് ഗേറ്റുകളില്‍ എത്താനുള്ള സമയം എന്നിവ യാത്രക്കാര്‍ കണക്കിലെടുക്കണം,' എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സുഗമമായ യാത്ര ഉറപ്പാക്കാന്‍, വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്താനും 1.5 മണിക്കൂര്‍ മുമ്പ് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനും ഒരു മണിക്കൂര്‍ മുമ്പെങ്കിലും ബോര്‍ഡിങ് ഗേറ്റില്‍ എത്താനും എമിറേറ്റ്‌സ് നിര്‍ദേശിച്ചു.

മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചിടലും വിമാന സര്‍വീസ് തടസ്സങ്ങളും മൂലം, വിമാന വിശദാംശങ്ങള്‍ പുറപ്പെടും മുമ്പ് പരിശോധിക്കാന്‍ വിമാനക്കമ്പനികള്‍ ഉപദേശിക്കുന്നു. അഹമ്മദാബാദില്‍ 270ലധികം പേര്‍ മരിച്ച എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്ന് അടുത്ത കാലത്തായി അധിക സുരക്ഷാ പരിശോധനകള്‍ മൂലം നിരവധി വിമാനങ്ങളാണ് റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തത്.

2025ന്റെ ആദ്യ പാദത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 23.4 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.5% വര്‍ധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.

With midsummer holidays approaching, Dubai Airport is expected to witness heavy passenger traffic. Emirates Airlines urges travelers to arrive early and plan ahead.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന

Kerala
  •  4 hours ago
No Image

കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി

Kerala
  •  5 hours ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം

Kerala
  •  5 hours ago
No Image

ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  5 hours ago
No Image

സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്

Saudi-arabia
  •  6 hours ago
No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  12 hours ago
No Image

'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം

International
  •  13 hours ago
No Image

ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ് 

National
  •  13 hours ago
No Image

അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും

uae
  •  13 hours ago