HOME
DETAILS

വന്‍ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; പിഴയിട്ടത് 25.21 മില്യണ്‍ ദിര്‍ഹം 

  
June 25 2025 | 05:06 AM

Dubai court sentences 21 people to 2521 million dirhams in massive visa fraud

ദുബൈ: വിസാ തട്ടിപ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 21 പേര്‍ക്ക് ദുബൈ സിറ്റിസണ്‍ഷിപ് ആന്‍ഡ് റെസിഡന്‍സി കോടതി 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി. ആളുകളെ നിയമ വിരുദ്ധമായി കൊണ്ടുവരുന്നതിന് പ്രതികള്‍ വ്യാജ കമ്പനികള്‍ സ്ഥാപിക്കുകയും, റിക്രൂട്ട് ചെയ്ത തൊഴിലാളികളുടെ നിയമപരമായ കാര്യങ്ങള്‍ ചെയ്യാതെ ആ കമ്പനികള്‍ പെട്ടെന്ന് അടച്ചു പൂട്ടുകയും ചെയ്തു.

ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) നടത്തിയ അന്വേഷണത്തില്‍, സംശയാസ്പദ രീതിയില്‍ കമ്പനികള്‍ നടത്തിയവരെ പിടികൂടിയതിനെത്തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വിസാ തട്ടിപ്പ് കേസിന്റെ അന്വേഷണം ഏറ്റെടുത്തു.
കമ്പനികളുടെ ഓഫിസുകളില്‍ സൂക്ഷ്മമായ നിരീക്ഷണം, പരിശോധനകള്‍ എന്നിവ നടത്തിയ ശേഷമാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്. നിയമ വിരുദ്ധമായി താമസ വിസ നേടുന്നതിന് മാത്രമായി കമ്പനികള്‍ സ്ഥാപിച്ചതാണെന്ന് സീനിയര്‍ അഡ്വക്കേറ്റ് ജനറലും സിറ്റിസണ്‍ഷിപ് ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷന്‍ മേധാവിയുമായ ഡോ. അലി ഹുമൈദ് ബിന്‍ ഖാതിം പറഞ്ഞു.

അറസ്റ്റിനെത്തുടര്‍ന്ന് പ്രതികളെ സിറ്റിസണ്‍ഷിപ് ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷന് കൈമാറി. പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണം നടത്തുകയും കേസിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
കേസ് പരിഗണിച്ച ദുബൈ സിറ്റിസണ്‍ഷിപ് ആന്‍ഡ് റെസിഡന്‍സി കോടതി വിവിധ രാജ്യക്കാരായ 21 പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചു.

385 റെസിഡന്‍സി വിസകള്‍ നേടുന്നതിനും അവ ദുരുപയോഗം ചെയ്യുന്നതിനും ഉപയോഗിച്ച 33 വാണിജ്യ സ്ഥാപനങ്ങളെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയതായി ഡോ. ബിന്‍ ഖാതിം വിശദീകരിച്ചു. മിക്ക ബിസിനസ് ലൈസന്‍സുകളും വ്യാജ വിലാസങ്ങള്‍ ഉപയോഗിച്ചാണ് സ്വന്തമാക്കിയതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികള്‍ക്ക് കനത്ത തുക പിഴ ചുമത്തിയത്.
''സമൂഹത്തിന്റെ സ്ഥിരതയും തൊഴില്‍ വിപണിയുടെ സമഗ്രതയും കാത്തു സൂക്ഷിക്കുന്നതിനായി വിദേശികളുടെ പ്രവേശനത്തെയും താമസത്തെയും തൊഴില്‍ ചട്ടങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങളുടെ ലംഘനങ്ങള്‍ പരിഹരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Dubai Citizenship and Residency Prosecution has secured from the Dubai Citizenship and Residency Court a conviction and a fine totalling Dh25.21 million against 21 defendants of various nationalities involved in visa fraud.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്‌സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു

Saudi-arabia
  •  a day ago
No Image

എം.ആര്‍ അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള്‍ ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  a day ago
No Image

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്

qatar
  •  a day ago
No Image

ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്

Kerala
  •  a day ago
No Image

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്‌

Kerala
  •  a day ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന 

Kerala
  •  a day ago
No Image

നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്

Kerala
  •  a day ago
No Image

ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്‌നേഹോഷ്മള സ്വീകരണം

Kerala
  •  a day ago
No Image

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്‍.എസ്.എസ് ചിത്രം; എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്‌

International
  •  a day ago