
എനിക്ക് വിശക്കുന്നുണ്ട്... ഒരു പഴം തരുമോ ...! റോഡിലൂടെ കൂട്ടമായിപ്പോകുന്ന കുട്ടിയാനയുടെ കുസൃതി കണ്ടോ ?

ആനയും ആനക്കുട്ടികളും നമുക്കെന്നും കൗതുകവും അദ്ഭുതവുമാണ്. പ്രത്യേകിച്ചും ആനക്കുട്ടികളെ കാണുമ്പോള്‍. വളരെ ക്യൂട്ടാണ് ആനക്കുട്ടികള്‍. അതുകൊണ്ട് തന്നെ ആനക്കുട്ടികളുടെ വിഡിയോയ്ക്ക് ആരാധകരും കൂടുതലാണ്. അതുപോലെ രസകരമായ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മനോഹരമായ ഒരു കാഴ്ചയാണിത്.
റിട്ടയേര്‍ഡ് ഫോറസ്റ്റ് സര്‍വിസ് ഓഫിസര്‍ സുശാന്ത നന്ദയാണ് വിഡിയോ എക്സില്‍ (ട്വിറ്റര്‍) ഷെയര്‍ ചെയ്തിരിക്കുന്നത്. മരങ്ങളാല്‍ തണല്‍ വിരിച്ച തിരക്കുള്ള ഒരു റോഡാണ് വിഡിയോയില്‍ കാണുന്നത്. അതിലൂടെ ഒരുകൂട്ടം ആനകളെ കൊണ്ടുപോകുന്നതും കാണാം. ആനപ്പുറത്ത് പാപ്പാന്മാരും ഇരിപ്പുണ്ട്. എന്നാല്‍, അക്കൂട്ടത്തില്‍ ഒരു കുട്ടിയാനയും ഉണ്ട്.
ഇവന്റെ കുസൃതിയാണ് ആളുകളെ ചിരിപ്പിച്ചത്. ഒരു വലിയ റോഡിന്റെ സൈഡിലൂടെയാണ് ആനകള്‍ നടക്കുന്നത്. ഇതിന്റെ തൊട്ടടുത്ത റോഡില്‍ മറുഭാഗത്തായി ഒരു ഉന്തുവണ്ടിയില്‍ കൊണ്ടു നടന്ന് രണ്ടു പേര് പഴങ്ങള്‍ വില്‍ക്കുന്നുണ്ട്. ഏറ്റവും പിന്നിലാണ് കുട്ടിയാന നടക്കുന്നത്. ഉന്തുവണ്ടിക്കടുത്ത് എത്തിയതും ആനക്കുട്ടി കൂട്ടത്തില്‍ നിന്നും മാറി നേരെ അങ്ങോട്ടേക്ക്് ഓടി. മാത്രമല്ല, പഴം എടുക്കാനായി അവന് ശ്രമം നടത്തുന്നതും വിഡിയോയില്‍ കാണാം.
A quick snacks break for Chotu. Cute💕 pic.twitter.com/euuOjJkzN8
— Susanta Nanda IFS (Retd) (@susantananda3) June 23, 2025
പഴങ്ങള്‍ വില്‍ക്കുന്നവരാകട്ടെ, ആദ്യം ഒന്നമ്പരന്നു മാറിനിന്നെങ്കിലും കുട്ടിയാനക്ക് പഴം വേണമെന്ന് മനസിലാക്കി അവന് പഴമെടുത്തു കൊടുക്കുന്നതും കാണാം. ശേഷം അവന് വേഗത്തില്‍ ഓടി ആനക്കൂട്ടത്തിന്റെ ഒപ്പം എത്താന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. നിരവധിപേരാണ് ഈ ക്യൂട്ട് വിഡിയോയ്ക്ക് കമന്റുകളിട്ടിരിക്കുന്നത്. രസകരമായ കമന്റുകളും ഇട്ടിട്ടുണ്ട്. ആരാണ് ഇതിന്റെ പൈസ കൊടുക്കുക എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്.
എല്ലാ കുട്ടിയാനകള്‍ക്കും ഏത് ഭക്ഷണവും എപ്പോഴും എവിടെയാണെങ്കിലും കിട്ടണം. അത് നിയമമാണ്. ഇനി അഥവാ അങ്ങനെയല്ലെങ്കില്‍, അത് അങ്ങനെ ആവണമെന്നും ഇനി മുതല്‍ അത് മാറ്റാനാവാത്ത നിയമമായി പ്രഖ്യാപിക്കപ്പെടുന്നു എന്നുമാണ് ഒരാള്‍ നല്കിയ കമന്റ്. വിഡിയോ കണ്ടവരൊക്കെ എത്ര മനോഹരമായ വിഡിയോ എന്നാണ് അഭിപ്രായപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
• a day ago
പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Kerala
• a day ago
യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും
International
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ
Kerala
• a day ago
ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു
Kerala
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു
Kerala
• a day ago
റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്
Kerala
• a day ago
മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ
Kerala
• a day ago
പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala
• a day ago
1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന
Kerala
• a day ago
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്നാട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• a day ago
സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്
Saudi-arabia
• a day ago
വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• a day ago
'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ
International
• 2 days ago
സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ
Kerala
• 2 days ago
ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 2 days ago
കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്
Kerala
• 2 days ago
'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം
International
• a day ago
ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
National
• 2 days ago