HOME
DETAILS

പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

  
Web Desk
June 27 2025 | 05:06 AM

Heavy Rains Raise Water Levels Across Kerala Multiple Dams Including Banasura Malampuzha Opened123

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര, മലമ്പുഴ ഡാമുകള്‍ തുറന്നു. ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ തുറന്നത്. ഡാമുകളോട് ചേര്‍ന്ന പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് വാല്‍പ്പാറയുലെ ഷോളയാര്‍ ഡാമും തുറന്നു. ഡാം തുറക്കുന്നതിന്റെ ഭാഗമായി കാരമന്‍ തോടിന്റെ തീരത്തും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്‌നാട് ജലവിഭവവകുപ്പ് അറിയിച്ചത്. 134. 60 അടിയാണ് അവസാന റിപ്പോര്‍ട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ്.

ജൂണ്‍ മാസത്തിലെ റോള്‍ കര്‍വ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കന്‍ഡില്‍ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിന്റെ ജലനിരപ്പ് . 115.06 മീറ്റര്‍ വരെ ജലം സംഭരിക്കാന്‍ കഴിയും . കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.

 

Continuous heavy rainfall in Kerala has led to rising water levels in major dams. Shutters of Banasura and Malampuzha dams have been opened. Alerts issued along riversides. Mullaperiyar dam may be opened soon as water nears capacity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാനത്ത് പ്രതിവര്‍ഷം സംസ്‌കരിക്കുന്നത് അറുപതിലധികം അജ്ഞാത മൃതദേഹങ്ങള്‍

Kerala
  •  a day ago
No Image

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തു വയ്ക്കാറുണ്ടോ...? അല്ലെങ്കില്‍ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായേക്കും 

Kerala
  •  a day ago
No Image

കോഴിക്കോട് ബൈക്ക് ഷോറൂമിൽ വൻതീപിടുത്തം; പുതിയ ബൈക്കും സർവീസിന് നൽകിയ വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  a day ago
No Image

വ്യോമാതിർത്തി പൂർണമായും തുറന്നു സഊദി അറേബ്യ: കടന്നുപോയത് 1,330-ലധികം പ്രതിദിന വിമാനങ്ങൾ | Saudi Air Space

Saudi-arabia
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടം; അവസാന യാത്രക്കാരന്റെ ഡിഎൻഎ തിരിച്ചറിഞ്ഞു, കുടുംബം മൂന്ന് ദിവസം മുമ്പ് പ്രതീകാത്മക സംസ്കാര ചടങ്ങ് നടത്തിയിരുന്നു

National
  •  a day ago
No Image

ശരീരഘടന പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോർ ക്ലാസിൽ കൊണ്ടുവന്നു; അധ്യാപകനെതിരെ ഗോവധ നിരോധനനിയമപ്രകാരം കേസ്

National
  •  a day ago
No Image

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

Kerala
  •  a day ago
No Image

മൃഗങ്ങളെപോലെ പെരുമാറി’; ഡൽഹി പൊലീസ് റോഹിംഗ്യ അഭയാർത്ഥികളെ ലക്ഷ്യംവെച്ച് അർദ്ധരാത്രി റെയ്ഡ് നടത്തിയെന്നാരോപണം

International
  •  a day ago
No Image

കോട്ടയത്ത് 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാര്‍മസിസ്റ്റിനെ അറസ്റ്റ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍പ്പന നടത്തി വരുകയായിരുന്നു

Kerala
  •  a day ago
No Image

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; 3,220 പേരെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a day ago