
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ പേസർ ജോഫ്ര ആർച്ചർ ഇടം നേടി. ക്രിസ് വോക്സ് നയിക്കുന്ന ബൗളിംഗ് നിരയിൽ ആർച്ചർ കൂടിയെത്തുമ്പോൾ ഇംഗ്ലണ്ട് ബൗളിംഗ് നിര കൂടുതൽ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ 13 മത്സരങ്ങളിൽ മാത്രമാണ് ആർച്ചർ കളിച്ചിട്ടുള്ളത്. ഇതിൽ 42 വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മൂന്ന് തവണ താരം റെഡ് ബോൾ ക്രിക്കറ്റിൽ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ജൂലൈ രണ്ട് മുതൽ ആറ് വരെയാണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റുകൾക്കായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റുകൾ ബാക്കിനിൽക്കെ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു.
അതേസമയം രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഉയർന്ന ജോലിഭാരം കാരണം ബുംറക്ക് വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നതിനാലാണ് താരത്തിന് രണ്ടാം മത്സരം നഷ്ടമാകുന്നത്.
ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ നിർണായകമായ പ്രകടനം കാഴ്ചവെച്ചത് ബുംറയായിരുന്നു. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ ആയിരുന്നു ബുംറ നേടിയിരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ അഭാവം അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആയിരിക്കും നൽകുക.
രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ്
ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ),ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോംഗ്, ക്രിസ് വോക്സ്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.
England have announced their squad for the second Test against India with pacer Jofra Archer named in the squad
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 3 hours ago
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്
Kerala
• 3 hours ago
തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 hours ago
അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ
Football
• 3 hours ago
വിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍; നാളെ രാവിലെയോടെ കൂടുതല്‍ വ്യക്തത വരുമെന്നും കുറിപ്പ്
Kerala
• 4 hours ago
ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ
National
• 4 hours ago
അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്‌ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ
Cricket
• 4 hours ago
2024ൽ മാത്രം യുഎഇയിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്; 13,000ത്തിലധികം പ്രതികളെയും പിടികൂടി
uae
• 4 hours ago
പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല
National
• 4 hours ago
പഴയ ടീമിനെ മാത്രമല്ല, റൊണാൾഡോയെയും വീഴ്ത്താം; വമ്പൻ നേട്ടത്തിനരികെ മെസി
Football
• 5 hours ago
ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്കി ഗവര്‍ണര്‍
Kerala
• 5 hours ago
ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്
uae
• 5 hours ago
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു
National
• 5 hours ago
ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 6 hours ago
ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്
uae
• 6 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
Kerala
• 6 hours ago
2024 ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കളി മാറ്റിമറിച്ചത് അവനാണ്: രോഹിത്
Cricket
• 7 hours ago
അബൂദബിയിലാണോ? ട്രാഫിക് പിഴകൾ നേരത്തെ അടച്ചോളൂ, 35ശതമാനം വരെ ഡിസ്കൗണ്ട് നേടാം
uae
• 7 hours ago
കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
Kerala
• 6 hours ago
കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 6 hours ago
സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി
organization
• 6 hours ago