
അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്‌ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിന്റെ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. പന്ത് ക്രിക്കറ്റിനെ അപൂർവ്വം ചില താരങ്ങളിൽ ഒരാളാണെന്നും പന്തിനെ വിരാട് കോഹ്‌ലിയെ പോലുള്ള താരങ്ങളുമായി താരതമ്യപ്പെടുത്താം എന്നുമാണ് അശ്വിൻ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
"റിഷബ് പന്തിനെ വിരാട് കോഹ്‌ലിയെ പോലുള്ള താരങ്ങളുമായി താരതമ്യം ചെയ്യണം. അവൻ ഒരു മുഖ്യധാര ബാറ്ററാണ്. കാരണം അവന് ധാരാളം സമയമുണ്ട്. സ്പെഷ്യൽ ബാറ്റർമാരിൽ ചില താരങ്ങൾക്ക് കളിക്കളത്തിലെ സാഹചര്യം പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുക്കാനുള്ള കഴിവുണ്ട്. അത്തരം താരങ്ങൾ വേഗത്തിൽ അവരുടെതായ സ്ഥാനങ്ങളിൽ എത്തും. ഈ പ്രത്യേക കഴിവുള്ള അപൂർവ താരങ്ങളിൽ ഒരാളാണ് പന്ത്" ആർ അശ്വിൻ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് പന്ത് പുറത്തെടുത്തത്. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയാണ് പന്ത് തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ 178 പന്തിൽ 12 ഫോറുകളും ആറ് സിക്സുകളും അടക്കം 134 റൺസ് ആണ് പന്ത് നേടിയത്. രണ്ടാം ഇന്നിങ്സിൽ 140 പന്തിൽ 118 റൺസും താരം സ്വന്തമാക്കി. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ പ്രകടനം.
ആദ്യ മത്സരത്തിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും മികച്ച മുന്നേറ്റവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത്. റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കാണ് പന്ത് കുതിച്ചുയർന്നത്. 800 പോയിന്റുമായാണ് പന്ത് പട്ടികയിൽ മികച്ച മുന്നേറ്റം നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വിക്കറ്റ് കീപ്പർ 800 പോയിന്റുകൾ കരസ്ഥമാക്കുന്നത്.
അതേസമയം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ഗില്ലിനെയും സംഘത്തിന്നെയും ഇംഗ്ലണ്ട് തകർത്തു വിട്ടത്. ഇന്ത്യ ഉയർത്തിയ 371 റൺസ് ഇംഗ്ലണ്ട് അനായാസമായി മറികടക്കുകയായിരുന്നു.
Former Indian batsman R Ashwin has been praising the performances of Indian wicketkeeper-batsman Rishabh Pant
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ
National
• 9 hours ago
2024ൽ മാത്രം യുഎഇയിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്; 13,000ത്തിലധികം പ്രതികളെയും പിടികൂടി
uae
• 10 hours ago
പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല
National
• 10 hours ago
പഴയ ടീമിനെ മാത്രമല്ല, റൊണാൾഡോയെയും വീഴ്ത്താം; വമ്പൻ നേട്ടത്തിനരികെ മെസി
Football
• 10 hours ago
കൊക്കെയ്ൻ കേസ്: ശ്രീകാന്തിന് പുറകെ നടൻ കൃഷ്ണയും അറസ്റ്റിൽ; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ
National
• 10 hours ago
ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്‍കി ഗവര്‍ണര്‍
Kerala
• 10 hours ago
ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്
uae
• 11 hours ago
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു
National
• 11 hours ago
ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 11 hours ago
കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
Kerala
• 11 hours ago
കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 12 hours ago
സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി
organization
• 12 hours ago
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
Kerala
• 12 hours ago
ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്
uae
• 12 hours ago
'മികച്ച മന്ത്രിയും സുഹൃത്തും'; വിവാദങ്ങള്‍ക്കിടെ കൃഷി മന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍
Kerala
• 12 hours ago
കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 13 hours ago
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശനിയാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്
Kerala
• 13 hours ago
സഞ്ജുവും ചെന്നൈയെ വിറപ്പിച്ചവനും കേരളത്തിന്റെ 'ഐപിഎല്ലിൽ' കളിക്കും; ഒരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾ
Cricket
• 13 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
Kerala
• 12 hours ago
2024 ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കളി മാറ്റിമറിച്ചത് അവനാണ്: രോഹിത്
Cricket
• 12 hours ago
അബൂദബിയിലാണോ? ട്രാഫിക് പിഴകൾ നേരത്തെ അടച്ചോളൂ, 35ശതമാനം വരെ ഡിസ്കൗണ്ട് നേടാം
uae
• 12 hours ago