HOME
DETAILS

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

  
June 28 2025 | 12:06 PM

carlo anceloti talks about pele football performance

ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇവരിൽ ഏറ്റവും മികച്ച താരമാരാണെന്ന് ഫുട്ബോൾ ലോകത്ത് എല്ലാ കാലത്തും സജീവമായി നിലനിൽക്കുന്ന ചർച്ചാ വിഷയമാണ്. ഇപ്പോൾ ഗോട്ട് ഡിബേറ്റിൽ ഇരു താരങ്ങളെയും മറികടന്നുകൊണ്ട് മറ്റൊരു ഇതിഹാസത്തിന്റെ പേര് പറഞ്ഞിരിക്കുകയാണ് ബ്രസീൽ ഫുട്ബോൾ ടീം പരിശീലകൻ കാർലോ ആൻസലോട്ടി. 

മെസി, റൊണാൾഡോ എന്നീ താരങ്ങളെ മറികടന്നുകൊണ്ട് ബ്രസീലിയൻ ഇതിഹാസം പെലെയെയാണ് ആൻസലോട്ടി ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്. കാൻമെബോളിന് നൽകിയ അഭിമുഖത്തിലാണ് ആൻസലോട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്.

"പെലെ വ്യത്യസ്തമായ ഒരു തലമുറയിൽ ഉള്ള ആളാണ് എനിക്ക് കൃത്യമായി പറയാൻ കഴിയില്ല. എന്നാൽ പെലെ തന്റെ കരിയറിൽ നേടിയ നേട്ടങ്ങളെ കുറിച്ച് പറയുമ്പോൾ അദ്ദേഹം ലോകകപ്പുകൾക്ക് പുറമേ നേടിയ കാര്യങ്ങൾ വളരെ സവിശേഷമായ ഒന്നായിരുന്നു. എനിക്ക് ഒരുപാട് താരങ്ങളെ പരിശീലിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. റൊണാൾഡോയുടെയും മെസിയുടെയും കളികൾ ഞാൻ കണ്ടിട്ടുണ്ട്. ഇവരിൽ ആരാണ് മികച്ച താരമെന്ന് തെരഞ്ഞെടുക്കാൻ പ്രയാസമാണ്. കരിയറിൽ പെലെ നേടിയ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം അദ്ദേഹം അർഹിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു" കാർലോ ആൻസലോട്ടി പറഞ്ഞു.

ലോക ഫുട്ബോളിൽ ഐതിഹാസികമായ പ്രകടനങ്ങളിലൂടെ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുയർത്തിയ താരമാണ് പെലെ. 1956 മുതൽ 1977 വരെയുള്ള കാലയളവിലാണ് പെലെ ഫുട്ബോളിൽ നിറഞ്ഞു നിന്നത്. 1363 മത്സരങ്ങളിൽ നിന്നും 1279 ഗോളുകൾ ആണ് പെലെ നേടിയിട്ടുള്ളത്. ബ്രസീലിനായി മൂന്ന് ലോകകപ്പുകൾ നേടികൊടുക്കാനും പെലെക്ക് സാധിച്ചിട്ടുണ്ട്. 

അതേസമയം മെസിയും റൊണാൾഡോയും ഇപ്പോഴും ഫുട്ബോളിൽ മിന്നും പ്രകടനങ്ങളാണ് തങ്ങളുടെ ടീമുകൾക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. മെസി നിലവിൽ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

മറുഭാഗത്ത് റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരവുമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. അൽ നസറിനായി 99 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 

carlo ancelotti talks about pele performance in football



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  3 hours ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  4 hours ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  4 hours ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  4 hours ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  4 hours ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  5 hours ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  5 hours ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  5 hours ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  5 hours ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  6 hours ago