
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies

കൊച്ചി: പ്രശസ്ത ദലിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെഎം സലിംകുമാര്‍ അന്തരിച്ചു. 76 വയസ്സുണ്ട്. മോണിയ ബാധിതനായി എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.45 നാണ് അന്ത്യം.
ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ കുന്നത്തു മാണിക്കന്റെ
യും കോതയുടെയും മകനായി 1949 മാര്‍ച്ച് 10നാണ് സലിംകുമാറിന്റെ ജനനം.
നാളിയാനി ട്രൈബല്‍ എല്‍.പി സ്‌കൂള്‍, പൂച്ചപ്ര, അറക്കുളം യു.പി സ്‌കൂള്‍, മൂലമറ്റം ഗവര്‍മെന്റ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്.
1969ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി. രണ്ടു പതിറ്റാണ്ടോളം കേരളത്തിലെ നക്‌സല്‍ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയില്‍വാസമനുഷ്ടിച്ചിട്ടുണ്ട്.
ജയില്‍മോചനത്തിന് ശേഷം പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി തന്റെ പ്രവര്‍ത്തനം നീക്കിവയ്ക്കുകയായിരുന്നു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍ 1989ല്‍ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ച് ദലിത് ശാക്തീകരണ, അംബേദ്ക്കറൈറ്റ് പ്രവര്‍ത്തനത്തില്‍ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണി സംസ്ഥാന കണ്‍വീനര്‍, ദലിത് ഐക്യ സമിതി സംസ്ഥാന കണ്‍വീനര്‍, കേരള ദലിത് മഹാസഭ സംസ്ഥാന സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. മുസ്ലിം സംഘടനകളുടെ വേദികളിലും അദ്ദേഹം സജീവമായിരുന്നു.
രക്ത പതാക മാസിക, അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, ദലിത്
മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'നെഗ്രിറ്റിയൂഡ്' എന്ന പംക്തിയും കൈകാര്യം ചെയ്തു.
സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍ക്കരണ
വും(2008) ഭൂമിയുടെ ജാതിയും രാഷ്ട്രീയവും (എഡിറ്റര്‍- 2008), നെഗ്രിറ്റിയൂഡ് (2012) സംവരണം ദലിത് വീക്ഷണത്തില്‍ (2018) ദലിത് ജനാധിപത്യ ചിന്ത (2018) ഇതാണ് ഹിന്ദു ഫാസിസം (2019) വംശമേധാവിത്വത്തിന്റെ
സൂക്ഷ്മതലങ്ങള്‍ (2021) എന്നീ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 'കടുത്ത' എന്ന പേരിലുളള ആത്മകഥയുടെ രചനയില്‍ കഴിയുന്നതിനിടെയാണ് രോഗം ഗുരുതരമായത്. രോഗശയ്യയില്‍ വച്ച് ഇത് ഏറെക്കുറേ പൂര്‍ത്തീകരിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.
ഭാര്യ: പരേതയായ ആനന്ദവല്ലി.
മക്കള്‍: ഡോ. പി.എസ്. ഭഗത്, പി.എസ് ബുദ്ധ. മരുമകന്‍: ഗ്യാവിന്‍ ആതിഷ്.
മൃതദേഹം ഇന്ന് രാവിലെ മുതല്‍ കാക്കനാട് വാഴക്കാല ദേശീയ കവലയ്ക്ക് സമീപമുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് മൂലമറ്റം കരിപ്പിലങ്ങാട് സ്വവസതിക്ക് സമീപം.
Prominent Dalit thinker and writer KM Salimkumar of Kerala has passed away. He was suffering from pneumonia and was undergoing treatment in the intensive care unit of the Kadavanthra Indira Gandhi Cooperative Hospital in Ernakulam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്‍: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ
National
• 4 days ago
വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്
International
• 4 days ago
അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല
Kerala
• 4 days ago
യുഎഇയിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ച് പ്രവാസികൾ; ചില കുടുംബങ്ങള്‍ ലാഭിക്കുന്നത് 8,000 ദിർഹം വരെ
uae
• 4 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• 4 days ago
സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര്‍ പിടിയില്‍
Saudi-arabia
• 4 days ago
‘ബ്ലൂ ഡ്രാഗൺ’ ഭീതിയിൽ ഒരു രാജ്യം; ബീച്ചുകൾ അടച്ചു, വിഷമുള്ള കടൽജീവിയെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ്
International
• 4 days ago
രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 4 days ago
ചരിത്ര നേട്ടവുമായി റിയാദ് മെട്രോ: ഒമ്പത് മാസത്തിനിടെ യാത്ര ചെയ്തത് 10 കോടി പേര്‍; ഏറ്റവും തിരക്കേറിയ സ്റ്റേഷനുകള്‍ ഇവ
Saudi-arabia
• 4 days ago
ട്രെയിനിലെ എസി കോച്ചിലെ ശുചിമുറിയിൽ 3 വയസുകാരന്റെ മൃതദേഹം; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഉറ്റബന്ധു അറസ്റ്റിൽ
crime
• 4 days ago
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
Kerala
• 4 days ago
പട്ടിണിക്കും മിസൈലുകള്‍ക്കും മുന്നില്‍ തളരാതെ ഹമാസ്; ഇസ്റാഈല്‍ സൈനികര്‍ക്ക് നേരെ മിന്നലാക്രമണം, അഞ്ച് പേരെ വധിച്ചു, 20 പേര്‍ക്ക് പരുക്ക്
International
• 4 days ago
നോർത്ത് അൽ ബത്തിനയിലെ വീട്ടിൽ റെയ്ഡ്; വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാൻ കസ്റ്റംസ്
latest
• 4 days ago
സ്കൂട്ടറിൽ യാത്രചെയ്തിരുന്ന പെൺകുട്ടികളെ പിന്തുടർന്ന് മയിൽപ്പീലി വച്ച് ശല്യപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ; വീഡിയോ വൈറൽ
crime
• 4 days ago
ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, ദുബൈ-ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം
uae
• 4 days ago
രാഹുലിനെതിരെ നിയമ നടപടിയെടുക്കും; പരാതി നല്കാന് ആശങ്കപ്പെടേണ്ട, സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി
Kerala
• 4 days ago
ഇ-റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോയുടെ സ്ഥാനത്ത് മദ്യക്കുപ്പിയുടെ ചിത്രം
National
• 4 days ago
നാട്ടിലെ ഓണം മിസ്സായാലും, സദ്യ മിസ്സാവില്ല; ഓണക്കാലത്ത് സദ്യയൊരുക്കി കാത്തിരിക്കുന്ന ദുബൈ റസ്റ്റോറന്റുകൾ
uae
• 4 days ago
പാലുമായി യാതൊരു ബന്ധവുമില്ല; ഉപയോക്താക്കൾക്കുണ്ടായ സംശയം റെയ്ഡിൽ കലാശിച്ചു; പിടിച്ചെടുത്തത് 550 കിലോ പനീർ
National
• 4 days ago
ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചു; ദി പേൾ പ്രദേശത്തെ കാർ കമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം
qatar
• 4 days ago
'സമരം ചെയ്‌തോ, സമരത്തിന്റെ പേരില്‍ ആഭാസത്തരം കേട്ട് പേടിച്ച് പോവാന്‍ വേറെ ആളെ നോക്കണം, വടകര അങ്ങാടിയില്‍ തന്നെ കാണും' വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കാരോട് ഷാഫി പറമ്പില്‍
Kerala
• 4 days ago