HOME
DETAILS

തുടര്‍ച്ചയായി ബലാത്സംഗം, ഗര്‍ഭഛിദ്രം, മര്‍ദ്ദനം; പത്മശ്രീ ജേതാവായ സന്യാസിക്കെതിരേ ഗുരുതര ലൈംഗിക ആരോപണം

  
Muqthar
June 29 2025 | 02:06 AM

Padma Awardee Monk Accused Of molestation Abortion Threats By Bengal Woman

കൊല്‍ക്കത്ത: പത്മശ്രീ ജേതാവായ വിവാദ സന്യാസിക്കെതിരേ ബലാത്സംഗ ആരോപണവുമായി യുവതി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ഭാരത് സേവാശ്രം സംഘത്തിന്റെ മേധാവി കാര്‍ത്തിക് മഹാരാജ് എന്നറിയപ്പെടുന്ന സ്വാമി പ്രദീപ്താനന്ദയ്‌ക്കെതിരേയാണ് ജോലി വാഗ്ദാനംചെയ്ത് നിരന്തരം പീഡിപ്പിച്ചതായി യുവതി പരാതി നല്‍കിയത്.
ആശ്രമത്തിന് കീഴില്‍ ബംല്‍ദംഗയിലുള്ള പ്രദീപ്താനന്ദ സ്‌കൂളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്.

2012ലാണ് ജോലി ആവശ്യാര്‍ഥം യുവതി സ്വാമിയെ കാണുന്നത്. തുടര്‍ന്ന് ചനക് ആദിവാസി അബസിക് ബാലിക വിദ്യാലയത്തില്‍ ജോലി നല്‍കാമെന്ന് സ്വാമി വാഗ്ദാനം ചെയ്തു. 2013ല്‍ ജോലി നല്‍കാനെന്ന പേരില്‍ യുവതിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിപ്പിച്ചു. ഇതിനുശേഷം മിക്കാവാറും ദിവസങ്ങളില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള മുറിയില്‍ വച്ച് സ്വാമി യുവതിയെ ബലാത്സംഗത്തിനിരയാക്കി. ഇടയ്ക്ക് ആശ്രമത്തില്‍ താമസിപ്പിച്ചും പീഡനം തുടര്‍ന്നു. ഇതിനിടെ യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ബംര്‍ഹാംപൂരിലെ ഒരു ആശുപത്രിയിലെത്തിച്ച് ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തി. ഈ സംഭവത്തിനു ശേഷവും സ്വാമിയുടെ പീഡനം തുടര്‍ന്നതോടെ യുവതി ആശ്രമം വിട്ടു.

ഇക്കഴിഞ്ഞ ജൂണ്‍ 12ന് സ്വാമിയെ ഫോണില്‍ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രണ്ടു പേര്‍ തന്നെ കൂട്ടിക്കൊണ്ടുപോകാനെത്തിയെന്നും ബെര്‍ഹാംപൂരില്‍ വച്ച് കാറില്‍ കയറ്റിയ ശേഷം തന്നെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം കാറില്‍ നിന്ന് തള്ളിയിട്ടതായും യുവതി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മേലില്‍ സ്വമിയെ കാണാന്‍ ശ്രമിക്കരുതെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ രണ്ടംഗ സംഘം മര്‍ദിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പിന്നീട് പൊലിസില്‍ വിശദമായ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, യുവതിയുടെ ആരോപണം നിഷേധിച്ച് കാര്‍ത്തിക് മഹാരാജ് രംഗത്തെത്തി. തനിക്കെതിരേ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും എല്ലാ സ്ത്രീകളെയും അമ്മമാരെ പോലെയാണ് തങ്ങള്‍ കാണുന്നതെന്നും കാര്‍ത്തിക് മഹാരാജ് പ്രതികരിച്ചു.


A woman in West Bengal has accused Padma Shri awardee monk Swami Pradiptananda, popularly known as Kartik Maharaj, of raping her on multiple occasions since 2013 on the pretext of offering her a job at a school.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  12 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  12 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  13 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  13 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  13 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  13 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  14 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  14 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  14 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  14 hours ago