HOME
DETAILS

താമസസ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി യുവാവ് റിയാദില്‍ മരിച്ചു  | Pravasi Death

  
Muqthar
June 30 2025 | 03:06 AM

young expatriate died in Riyadh after falling ill at his residence

റിയാദ്: താമസസ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് പ്രവാസി യുവാവ് റിയാദില്‍ മരിച്ചു. കൊല്ലം ക്ലാപ്പന പെരുനാട് സ്വദേശി പുതുത്തെരുവ് കാവുംതറയില്‍ ഷമീര്‍(38) ആണ് മരിച്ചത്. താമസസ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷമീറിനെ റെഡ്ക്രസന്റ്‌സ് വിഭാഗം ആംബുലന്‍സില്‍ റിയാദിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

കഴിഞ്ഞ 18 വര്‍ഷമായി റിയാദില്‍ ബത്ഹയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. 
ഭാര്യ അന്‍സിലയും മക്കളായ മുഹമ്മദ് ഫര്‍ഹാന്‍, ഫൈഹ, മുഹമ്മദ് ഫൗസാന്‍ എന്നിവരും വര്‍ഷങ്ങളായി റിയാദില്‍ ഷമീറിനൊപ്പമുണ്ട്. പരേതനായ അബ്ദുല്‍ സലാം- റംല ദമ്പതികളുടെ മകനാണ്. ഷാനവാസ് (ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ക്ലാപ്പന), ഷംല എന്നിവരാണ് സഹോദരങ്ങള്‍.
റിയാദ് ദാറുല്‍ ഷിഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടികള്‍ പൂര്‍ത്തീകരിച്ച് റിയാദില്‍ തന്നെ മറവുചെയ്യും.

young expatriate died in Riyadh after falling ill at his residence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  2 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  2 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  2 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  2 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  2 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  2 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  2 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  2 days ago