HOME
DETAILS

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

  
Web Desk
June 30 2025 | 04:06 AM

Ravada Chandrasekhar Appointed as Keralas New DGP Amid Political Controversy

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലിസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍. പ്രത്യംക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആന്ധ്രപ്രദേശ് സ്വദേശിയായ അദ്ദേഹം നിലവില്‍ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫിസറാണ്. കേന്ദ്രത്തില്‍ നിന്നെത്തുന്ന ആദ്യ ഡി.ജി.പിയാണ് റവാഡ. 2026 ജൂലൈ വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. 
  
കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ എ.എസ്.പി ആയിരുന്നു അദ്ദേഹം.  അതിനാല്‍ റവാഡാ ചന്ദ്രശേഖറുടെ കാര്യത്തില്‍ സി.പി.എമ്മില്‍ ഭിന്നതയെന്ന് സൂചനയുണ്ടായിരുന്നു. കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണക്കാരനായ പൊലിസ് ഉദ്യോഗസ്ഥനെന്ന് ചൂണ്ടിക്കാട്ടിയാണ് റവാഡാ ചന്ദ്രശേഖറിനെതിരേ പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തെത്തിയത്. റവാഡയ്ക്ക് കൂടുതല്‍ താല്‍പ്പര്യം ബി.ജെ.പിയോടാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനാണെന്നും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര ഇന്റലിജന്‍സിലാണ് 16 കൊല്ലമായി റവാഡാ പ്രവര്‍ത്തിക്കുന്നത്.


എന്നാല്‍ ഇതെല്ലാം തള്ളിയാണ് റവാഡ സംസ്ഥാനത്തിന്റെ പൊലിസ് മേധിയായിരിക്കുന്നത്. ഇന്‍ചാര്‍ജ് പൊലിസ് മേധാവിയെ നിയമിക്കുന്നതില്‍ നിയമപ്രശ്‌നങ്ങളുള്ളതിനാലാണ് സര്‍ക്കാര്‍ റവാഡയെ നിയോഗിച്ചതെന്നാണ് വിവരം. 

കരുണാകരന്‍ സര്‍ക്കാരില്‍ സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവനെതിരേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചതാണ് 1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണം. മന്ത്രിയുടെ വഴിതടഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ അന്ന് കണ്ണൂര്‍ എ.എസ്.പിയായിരുന്ന റവാഡ ചന്ദ്രശേഖര്‍  ഉത്തരവിട്ടു. ഹൈദരാബാദില്‍ നിന്ന് സ്ഥലംമാറ്റം കിട്ടി കേരളത്തിലെത്തിയതിന്റെ അടുത്ത ദിവസമായിരുന്നു സംഭവം. പൊലിസ് വെടിവയ്പ്പില്‍ അഞ്ച്  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഓദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്ന പൊലിസുകാര്‍ക്ക് കൊല നടത്താനുള്ള വ്യക്തി വൈരാഗ്യമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി, 2012ല്‍ റവാഡാ ഉള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികള്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന പരാതിക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ഐ.ബിയിലെത്തിയ റവാഡ മുംബൈയില്‍ അഡിഷനല്‍ ഡയരക്ടറായിരുന്നു. പ്രവര്‍ത്തനമികവും കാര്യക്ഷമതയും കൊണ്ട് സ്പെഷല്‍ ഡയരക്ടറായി ഉയര്‍ന്നു. 1991 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഓഫിസറായ റവാഡാ അടുത്തിടെ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം സെക്രട്ടറിയായും നിയമിക്കപ്പെട്ടിരുന്നു. 2023ല്‍ ഡി.ജി.പിയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു

Kerala
  •  2 days ago
No Image

വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം

uae
  •  2 days ago
No Image

കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ

Kerala
  •  2 days ago
No Image

വെറും 12 പന്തിൽ ലോക റെക്കോർഡ്; മലയാളി കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം

Cricket
  •  2 days ago
No Image

ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം

qatar
  •  2 days ago
No Image

ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്

Cricket
  •  2 days ago
No Image

14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും

crime
  •  2 days ago
No Image

ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  2 days ago
No Image

ഇന്ത്യൻ ടീമിലെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് റെയ്‌ന

Cricket
  •  2 days ago