HOME
DETAILS

രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്

  
August 30 2025 | 12:08 PM

Rahul Dravid steps down as Rajasthan Royals coach

രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുൽ ദ്രാവിഡ്. 2026 ഐപിഎൽ സീസണിന് മുന്നോടിയായി ദ്രാവിഡ് രാജസ്ഥാനിൽ നിന്നും പടിയിറങ്ങുകയാണെന്നാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചത്. രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ടീം വിടുന്നുവെന്ന ചർച്ചകൾ സജീവമായി നിലനിൽക്കുന്നതിനിടെയാണ് ദ്രാവിഡിന്റെ പടിയിറക്കം. 

''2026 ഐ‌പി‌എല്ലിന് മുമ്പ് രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ടീമുമായുള്ള തന്റെ കാലാവധി അവസാനിപ്പിക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചു. വർഷങ്ങളായി റോയൽസിന്റെ യാത്രയിൽ രാഹുൽ ദ്രാവിഡ് ടീമിന്റെ കേന്ദ്രബിന്ദുവാണ്. അദ്ദേഹം ഒരു തലമുറയിലെ താരങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ടീമിനുള്ളിൽ ശക്തമായ മൂല്യങ്ങൾ വളർത്തിയിട്ടുണ്ട്. ടീമിൽ മായാത്ത ഒരുപാട് മുദ്രകൾ പതിപ്പിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസിയുടെ ഘടനാപരമായ മാറ്റത്തിനായി രാഹുലിന് ടീമിൽ വിശാലമായ ഒരു സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് സ്വീകരിക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. ടീമിന് നൽകിയ ശ്രദ്ധേയമായ സേവനത്തിന് രാഹുലിന് രാജസ്ഥാൻ റോയൽസും താരങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും നന്ദി അറിയിക്കുന്നു'' രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ഇന്ത്യയുടെ 2024 ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ദ്രാവിഡ് പരിശീലകസ്ഥാനത്തിൽ നിന്നും പടിയിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി ചുമതലയേറ്റത്‌. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗകാരക്ക് പകരക്കാരനായാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലക കുപ്പായമണിഞ്ഞത്.

എന്നാൽ ദ്രാവിഡിന്റെ കീഴിൽ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാൻ നടത്തിയിരുന്നത്. 2025 ഐപിഎല്ലിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‍തത്. 14 മത്സരങ്ങളിൽ നിന്നും നാല് വിജയവും 10 തോൽവിയും അടക്കം എട്ട് പോയിന്റായിരുന്നു രാജസ്ഥാൻ നേടിയിരുന്നത്. 

Rahul Dravid steps down as Rajasthan Royals coach. Rajasthan Royals announced on their social media account that Dravid is stepping down from Rajasthan ahead of the 2026 IPL season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്

uae
  •  15 hours ago
No Image

ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു

National
  •  16 hours ago
No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  17 hours ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  18 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  18 hours ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  19 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  19 hours ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  20 hours ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  20 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  21 hours ago


No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  a day ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  a day ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  a day ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  a day ago