HOME
DETAILS

രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്

  
Web Desk
August 30 2025 | 12:08 PM

uae expats rush to send money home as indian rupee declines

ദുബൈ: ദിർഹത്തിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് ആഘോഷമാക്കി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ. എക്‌സ്‌ചേഞ്ചുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലൂടെ നാട്ടിലേക്ക് പണം അയക്കാൻ നിരവധി ഇന്ത്യക്കാരാണ് എത്തുന്നതെന്ന് ഇവിടങ്ങളിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഒരു ദിർഹത്തിന് 24.01 രൂപയായിരുന്നു ഇന്നലെ യുഎഇയിലെ വിനിമയ നിരക്ക്. യുഎഇയിൽ രൂപയ്ക്ക് ലഭിച്ച ഏറ്റവും മികച്ച നിരക്കും ഇതുതന്നെ.

ഈ അവസരത്തിൽ നാട്ടിലേക്ക് പണം അയക്കുമ്പോൾ അധിക പണം ലഭിക്കുമെന്നതിന്റെ ആശ്വാസം നിരവധി പേർ പ്രകടിപ്പിക്കുന്നുണ്ട്. ഗൾഫിൽ ഇത് ശമ്പളം ലഭിക്കുന്ന സമയമായതിനാൽ നാട്ടിലേക്ക് പണം അയക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ ഇരുപത്തഞ്ച് ശതമാനത്തിലധികം വർധനവാണുണ്ടായത്. വാരാന്ത്യ ദിവസങ്ങളായ ഇന്നും നാളെയും വൻതോതിൽ ബിസിനസ് നടക്കുമെന്നാണ് ധനകാര്യ സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നത്. അതേസമയം അന്താരാഷ്ട്ര നിരക്ക് ലഭിക്കുന്നതും സേവന നിരക്ക് ഇല്ലാത്തതുമായ ഓൺലൈൻ ആപ്പുകളിലൂടെ നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തിലും വൻ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

ഒരു ദിർഹത്തിന് ഇത്തിസലാത്തിന്റെ ഇ-മണി 23.95 രൂപയും ബോട്ടിം 24.05 രൂപയുമാണ് നൽകുന്നത്. ഇതിനെ തുടർന്ന് ചില എക്‌സ്‌ചേഞ്ചുകളും ആപ്പ് സേവനം ഏർപ്പെടുത്തിയാതായാണ് റിപ്പോർട്ട്. പ്രമുഖ എക്‌സ്‌ചേഞ്ചുകൾ സേവന നിരക്ക് ഏർപ്പെടുത്തുമ്പോൾ മൊബൈൽ ആപ്പുകൾ വളരെ കുറഞ്ഞ നിരക്കിലോ സൗജന്യമായോ ആണ് സേവനം നൽകുന്നത്. ദിർഹത്തിനെതിരെ അന്താരാഷ്ട്ര നിരക്ക് 24 രൂപ കടന്നെങ്കിലും യുഎഇയിലെ ചില പ്രമുഖ എക്‌സ്‌ചേഞ്ചുകൾ ഇന്നലെ ഒരു ദിർഹത്തിന് 23.91 രൂപയെന്ന നിരക്കിലാണ് നൽകിയിരുന്നത്.  

സേവന നിരക്കായി ഏകദേശം 23 ദിർഹം, അതായത് നാട്ടിലെ 552 രൂപ അധികം നൽകണം. സേവന നിരക്ക് മറികടക്കാനാണ് നിരവധി പേർ ആപ്പുകൾ വഴി നാട്ടിലേക്ക് പണം അയക്കുന്നത്. ഡോളർ കരുത്താർജിക്കുന്നതോടെ നിരക്ക് ഇനിയും ഉയരുമെന്നാണ് കരുതുന്നത്. 

'അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര സംഘർഷവും വിദേശ നിക്ഷേപകർ ഇന്ത്യൻ ആസ്തികൾ വിറ്റഴിക്കുന്നതുമാണ് രൂപയുടെ മൂല്യം താഴാൻ പ്രധാന കാരണം,' ചാർട്ട്അനലിറ്റിക്‌സ്.കോ.ഇൻ സ്ഥാപകൻ ഫോറം ഛേഡ വിശദീകരിച്ചു.

'കോർപ്പറേറ്റ് വരുമാനത്തിലെ നിരാശ, യുഎസ് ട്രഷറി വരുമാനത്തിലെ വർധന, എണ്ണ ഇറക്കുമതി ചെയ്യുന്നവരുടെ ഡോളർ ഡിമാൻഡ് എന്നിവയും രൂപയെ ബാധിക്കുന്നുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.

Expatriates in the UAE are capitalizing on the falling Indian rupee, leading to a surge in remittances. Discover why now is the best time to transfer money home.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഹ്‌റു ട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടന്‍,കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ

Kerala
  •  14 hours ago
No Image

തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ

International
  •  14 hours ago
No Image

പണമില്ലാത്തതുകൊണ്ട് കേരളത്തില്‍ ചികിത്സ നിഷേധിക്കരുത്; മുഖ്യമന്ത്രി

Kerala
  •  14 hours ago
No Image

വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ

Football
  •  14 hours ago
No Image

നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Kerala
  •  14 hours ago
No Image

രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്

Football
  •  15 hours ago
No Image

ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു

National
  •  16 hours ago
No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  17 hours ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  18 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  18 hours ago