
തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്നെ നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടെന്നും മോദി ഈ ആവശ്യം നിരസിച്ചതാണ് ഇന്ത്യയ്ക്കു മേൽ അധികത്തീരുവ ചുമത്താൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ട്. നൊബേൽ സമ്മാനത്തിന് തന്നെ ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം നിരസിച്ച മോദിയുടെ നടപടി അദ്ദേഹത്തെ പ്രകോപിതനാക്കിയതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ കരാർ സാധ്യമായത് തന്റെ ഇടപെടലുകൾ മൂലമാണെന്നും ഇതിനാൽ തന്നെ സമാധാന നൊബേലിന് നോമിനേറ്റ് ചെയ്യണമെന്നും ട്രംപ് ജൂൺ മാസത്തിൽ മോദിയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ട്രംപിനെ നൊബേലിന് ശുപാർശ ചെയ്യാൻ മോദി വിസമ്മതിച്ചെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തന്റെ ഇടപെടലുകൾ കാരണമാണ് അവസാനിച്ചതെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾ മോദിയെ അസ്വസ്ഥമാക്കിയതായാണ് വിവരം. സംഘർഷത്തിന പിന്നാലെ മോദിയെ വിളിച്ച ട്രംപ്, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനായതിൽ താൻ അഭിമാനിക്കുന്നെന്നും പാകിസ്ഥാൻ തന്നെ നൊബേലിന് ശുപാർശ ചെയ്യുമെന്നും മോദിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയും തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ് മോദിയോട് ആവശ്യപ്പെട്ടു. എന്നാൽ ശുപാർശ ചെയ്യാനാവില്ലെന്ന് മോദി ട്രംപിനെ അറിയിച്ചു. ഇന്ത്യ-പാക് വെടിനിർത്തൽ യുഎസ് ഇടപെടൽ മൂലമല്ല സംഭവിച്ചതെന്നും അത് ഇന്ത്യയും പാകിസ്താനും പരസ്പരം ചർച്ചകളിലൂടെ കൈകൊണ്ട തീരുമാനമാണെന്നും മോദി ട്രംപിനെ അറിയിച്ചു.
ഇന്ത്യക്കെതിരെയുള്ള തീരുവ യുദ്ധത്തിൽ യുഎസിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയിലെ മുൻ യുഎസ് അംബാസിഡർ നിക്കി ഹേലി നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലാണെന്ന് ആശങ്ക പ്രകടിപ്പിച്ച അവർ ആഗോള ശക്തിയാകാൻ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കിൽ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ട്രംപ് ഇന്ത്യക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്. ജൂലൈ 30 ന് ആദ്യം 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴിനാണ് അധിക 25 ശതമാനം പ്രഖ്യാപിച്ചത്.
US President Donald Trump’s request for a Nobel Peace Prize nomination is rejected by Indian PM Narendra Modi. Trump’s anger targets India
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പണമില്ലാത്തതുകൊണ്ട് കേരളത്തില്‍ ചികിത്സ നിഷേധിക്കരുത്; മുഖ്യമന്ത്രി
Kerala
• 14 hours ago
വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ
Football
• 14 hours ago
നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
Kerala
• 14 hours ago
രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്
Football
• 15 hours ago
രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്
uae
• 15 hours ago
ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു
National
• 16 hours ago
നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു
Kerala
• 17 hours ago
സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
National
• 18 hours ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 18 hours ago
'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍
International
• 19 hours ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്
National
• 20 hours ago
സർക്കാർ സ്കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു
Domestic-Education
• 20 hours ago
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ
Economy
• 21 hours ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• a day ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• a day ago
രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• a day ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• a day ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• a day ago
കണ്ണൂര്‍ സ്‌ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• a day ago
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• a day ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക്, നാലുപേരെ കാണാതായാതായി
International
• a day ago