HOME
DETAILS

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

  
Web Desk
June 30 2025 | 05:06 AM

maharashtra withdrawn 3-language policy resolution amid hindi imposition

മുംബൈ: മഹാരാഷ്ട്രയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ നയത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകളിൽ ത്രിഭാഷാ നയത്തിലൂടെ ഹിന്ദി നടപ്പിലാക്കാനുള്ള ശ്രമമാണ് ഉപേക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട രണ്ട് പ്രമേയങ്ങൾ മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. നയത്തിന്റെ ഭാവിയെക്കുറിച്ച് ഒരു പാനൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സർക്കാരിന്റെ തീരുമാനം. ത്രിഭാഷ നയത്തിൽ ഒരു അന്വേഷണം നടത്തുന്നതിനായി വിദ്യാഭ്യാസ വിദഗ്ധൻ ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കും. 

ഇംഗ്ലീഷ്, മറാത്തി മീഡിയം സ്കൂളുകളിൽ പഠിക്കുന്ന 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കി ഫഡ്‌നാവിസ് സർക്കാർ ഏപ്രിൽ 16 ന് ആണ് ഉത്തരവിറക്കിയത്. ശിവസേന (യുബിടി), മഹാരാഷ്ട്ര നവനിർമ്മാൺ സേന, എൻസിപി (എസ്പി) എന്നിവരടങ്ങുന്ന പ്രതിപക്ഷ മഹാ വികാസ് സംഭവത്തിൽ പ്രതിഷേധവുമായി പിന്നാലെ എത്തി.

മുംബൈയിലും സംസ്ഥാനത്തുടനീളവും ശിവസേന (യുബിടി) നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ജൂൺ പ്രമേയത്തിന്റെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. അകൽച്ചയിലുള്ള താക്കറെ സഹോദരന്മാരായ ഉദ്ധവും രാജും ഒത്തുചേർന്ന് ജൂലൈ 5 ന് ഈ വിഷയത്തിൽ പ്രതിഷേധം പ്രഖ്യാപിക്കുന്ന കാഴ്ചയ്ക്കും മഹാരാഷ്ട്ര സാക്ഷിയായി. ഇതിന് പിന്നാലെയാണ് സർക്കാർ നയത്തിൽ നിന്ന് പിന്മാറിയത്. 

 

Facing strong protests against the imposition of Hindi in Maharashtra, the BJP-led state government has withdrawn from its proposed policy. The plan aimed to implement Hindi through the three-language formula for students from classes 1 to 5. However, the government has now scrapped two related resolutions. Chief Minister Devendra Fadnavis stated that a panel will be set up to discuss the future course of the language policy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  10 hours ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  10 hours ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  11 hours ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  11 hours ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  11 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  11 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  11 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  11 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  12 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  12 hours ago