HOME
DETAILS

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

  
Web Desk
June 30 2025 | 04:06 AM

Indian women missing in US after landing in New Jersey

ന്യൂജേഴ്‌സി: അമേരിക്കയിൽ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിനായി എത്തിയ 24 കാരിയായ ഇന്ത്യൻ യുവതിയെ കാണാതായി. ജൂൺ 20 ന് ഇന്ത്യയിൽ നിന്ന് ന്യൂജേഴ്‌സിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിമ്രാൻ എന്ന യുവതിയെ കാണാതായത്. സിമ്രാനെ ബുധനാഴ്ച കാണാതായതായി പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.

ലിൻഡൻവോൾഡ് പൊലിസ് പരിശോധിച്ച നിരീക്ഷണ ദൃശ്യങ്ങളിൽ സിമ്രാൻ ഫോൺ പരിശോധിക്കുന്നതും ആരെയോ കാത്തിരിക്കുന്നതും കാണാം. വീഡിയോയിൽ അവർ എന്തെങ്കിലും അപകടത്തിൽ ആണെന്ന് തോന്നുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിശ്ചയിച്ച വിവാഹം കഴിക്കാനാണ് അവർ യുഎസിലേക്ക് പോയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അവരുടെ തിരോധാനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. 

അമേരിക്കയിലേക്ക് കടക്കുന്നതിനായി വിവാഹം മറയാക്കിയതാണോ എന്ന സാധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ടെന്ന് ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സിമ്രാന്റെ ബന്ധുക്കളാരും അമേരിക്കയിൽ ഇല്ലെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അവർക്കറിയില്ലെന്നും പൊലിസ് പറഞ്ഞു. വൈ-ഫൈ വഴി മാത്രം പ്രവർത്തിക്കുന്ന ഫോൺ മാത്രമാണ് ഇവരുടെ കയ്യിൽ ഉള്ളത്. ഇന്ത്യയിലെ ഒരു കുടുംബാംഗത്തെയും ഇതുവരെ ബന്ധപ്പെടാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.

അഞ്ചടി നാല് ഇഞ്ച് ഉയരവും ഏകദേശം 68 കിലോഗ്രാം ഭാരവുമാണ് സിമ്രാന് ഉള്ളതെന്ന് പൊലിസ് പറയുന്നു. നെറ്റിയുടെ ഇടതുവശത്ത് ഒരു ചെറിയ പാടുണ്ട്. ചാരനിറത്തിലുള്ള സ്വെറ്റ് പാന്റ്സും, വെളുത്ത ടീ-ഷർട്ടും, കറുത്ത ഫ്ലിപ്പ്-ഫ്ലോപ്പുകളും, വജ്രം പതിച്ച ചെറിയ കമ്മലുകളും ധരിച്ചാണ് അവരെ അവസാനമായി കണ്ടത്.

പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനിയായ  20 കാരിയായ സുദീക്ഷ കൊണങ്കി പുന്ത കാന ബീച്ചിൽ നിന്ന് അപ്രത്യക്ഷയായി ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം ഉണ്ടാവുന്നത്. 

 

A 24-year-old Indian woman, who arrived in the U.S. for an arranged marriage, has gone missing shortly after landing in New Jersey. Simran, the missing woman, had traveled from India on June 20. She was reported missing on Wednesday, and police have confirmed her disappearance. An investigation into the case is currently underway.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  2 days ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  2 days ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  2 days ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  2 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  2 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  2 days ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  2 days ago