HOME
DETAILS

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

  
July 01 2025 | 01:07 AM

Manipur Violence Armed Group Kills Four Kukis in Shooting

 

ഇംഫാൽ: മണിപ്പൂരിൽ സായുധസംഘത്തിന്റെ ആക്രമണത്തിൽ നാല് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ചുരാചന്ദ്‌പൂർ ജില്ലയിലെ മോംഗ്ജംഗ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

തെൻഖോതാങ് ഹാവോകിപ് (48), സെയ്‌ഖോഗിൻ (34), ലെൻഗൗഹാവോ (35), ഫാൽഹിംഗ് (72) എന്നിവരാണ് കൊല്ലപ്പെട്ടവർ. ഇന്നലെ ഉച്ചയ്ക്ക് കുക്കി ഗോത്ര യൂനിയൻ നേതാവും രണ്ട് അംഗരക്ഷകരും കാറിൽ സഞ്ചരിക്കവേ, ഒളിഞ്ഞിരുന്ന അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തുടർന്ന് കാറിന് സമീപമുണ്ടായിരുന്ന ഒരു സ്ത്രീയെയും ആക്രമികൾ വെടിവച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ പൊലിസും സൈന്യവും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. കുക്കി നേതാവിന്റെ കൊലപാതകം മേഖലയിൽ വൻ പ്രതിഷേധത്തിന് കാരണമായി. നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി രോഷം പ്രകടിപ്പിച്ചു.

രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ ശേഷം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിച്ചുവെന്ന കേന്ദ്രസർക്കാർ വാദങ്ങൾക്ക് വിപരീതമായാണ് ഈ ക്രൂരസംഭവം. സംസ്ഥാനത്ത് അശാന്തി തുടരുന്നതിന്റെ സൂചനയാണ് പുതിയ ആക്രമണം.

 

 

In Manipur's Imphal, a violent attack by an armed group killed four Kuki individuals, including a woman, in Mongjung village near Churachandpur. The victims, including a Kuki tribal union leader and his bodyguards, were shot dead while traveling in a car. The incident sparked widespread protests in Kuki areas, challenging the central government's claim of restored peace after President's Rule. Police and military are searching for the attackers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  11 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  12 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  12 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  12 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  12 hours ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  13 hours ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  13 hours ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  13 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  14 hours ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  14 hours ago