HOME
DETAILS

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

  
July 01 2025 | 03:07 AM

kottayam road accident two died and five injured

കോട്ടയം: കോട്ടയത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. അഞ്ച് പേർക്ക് പരുക്കേറ്റു. കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കു മാറ്റിയിട്ടുണ്ട്. മറ്റുള്ളവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോടിമതയിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന0 ബൊലേറോ ജീപ്പ് എതിർ ദിശയിൽ നിന്നും വരുന്ന പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബൊലേറോ ജീപ്പ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത്. രണ്ട് റൗണ്ട് മറിഞ്ഞാണ് ജീപ്പ് റോഡിൽ നിന്നത്. മരിച്ച രണ്ടുപേരും ഈ വാഹനത്തിൽ ഉണ്ടായിരുന്നവരായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകട വിവരം അറിഞ്ഞ് കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. ബൊലേറോയ്ക്ക് ഉള്ളിൽ പെട്ട ഡ്രൈവർ ജെയ്‌മോനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ബൊലേറോയ്ക്ക് ഉള്ളിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടു പേർ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പിക്കപ്പ് വാനിനുള്ളിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഇവർക്കും പരുക്കേറ്റെങ്കിലും ഗുരുതരമല്ല.

ഇടിയുടെ ആഘാതത്തിൽ ബൊലേറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. 

 

A tragic road accident in Kottayam resulted in the death of two individuals and injuries to five others after multiple vehicles collided and overturned. The deceased have been identified as Jaimon James (43) from Kuzhakkil, Kollad, and Arjun (19) from Mangalalayam, Kollad.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  a day ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  a day ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  a day ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  a day ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  a day ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  a day ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  a day ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  a day ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  a day ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  a day ago