HOME
DETAILS

ചരിത്രം സൃഷ്ടിച്ച് സഊദിയുടെ അല്‍ ഹിലാല്‍; മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി ക്ലബ് ലോകകപ്പ് ക്വാര്‍ട്ടറില്‍ | Al Hilal vs Manchester City

  
Muqthar
July 01 2025 | 04:07 AM

Al Hilal make history Saudi giants reach Club World Cup knockout stage for first time

ഫ്‌ളോറിഡ: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി സഊദി ക്ലബ് അല്‍ ഹിലാല്‍ ഫിഫ ക്ലബ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. അധികസമയത്തേക്ക് നീണ്ടുനിന്ന പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ ഹിലാലിന്റെ ചരിത്ര വിജയം. മാര്‍ക്കോസ് ലിയനര്‍ഡോയുടെ ഇരട്ട ഗോളുകളും കാലിദു കൂലിബാലി, മാല്‍ക്കം എന്നിവരുടെ ഗോളുമാണ് ഹിലാലിന് ജയമൊരുക്കിയത്. സിറ്റിക്കു വേണ്ടി ബെര്‍ണാര്‍ഡോ സില്‍വയും എര്‍ലിങ് ഹാളണ്ടും ഫില്‍ ഫോഡനും ഓരോ ഗോളുകളും നേടി.

സിറ്റിയാണ് ആദ്യം ഗോളടിച്ചത്. ഒമ്പതാം മിനുട്ടില്‍ അല്‍ ഹിലാല്‍ ബോക്‌സിലെ അനിശ്ചിതത്വം മുതലെടുത്ത് ബെര്‍ണാര്‍ഡോ സില്‍വയാണ് സിറ്റിയെ മുന്നിലെത്തിച്ചത്. ആദ്യപകുതി അവസാനിക്കുമ്പോള്‍ സിറ്റി മുന്നില്‍.

സെക്കന്‍ഡ് ഹാഫ് തുടങ്ങിയ ഉടനെ മാര്‍ക്കോസ് ലിയനാര്‍ഡോ, ഹിലാലിനെ ഒപ്പമെത്തിച്ചു. സിറ്റി ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലാണ് ഗോളില്‍ അവസാനിച്ചത്. കാന്‍സലോയുടെ ക്രോസ് സിറ്റിയുടെ വിശ്വസ്ത ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ കുത്തിയകറ്റിയെങ്കിലും തന്റെയടുത്തേക്കു തിരിച്ചുവന്ന പന്ത് ലിയനാര്‍ഡോ അനായാസം ഹെഡ്ഡ് ചെയ്തു വലചലിപ്പിച്ചു.

വൈകാതെ മാല്‍ക്കം ഹിലാലിനെ മിന്നിലെത്തിച്ചു. ജോ കാന്‍സലോ നല്‍കിയ പന്ത് ഓടിക്കയറിയ മാല്‍ക്കം, എഡേഴ്‌സണെ കീഴടക്കി വലയിലേക്ക് കോരിയിടുമ്പോള്‍, ഹിലാല്‍ ഒരുഗോളിന് മുന്നില്‍.

55ാം മിനുട്ടില്‍ എര്‍ലിങ് ഹാളണ്ടിലൂടെ സിറ്റി സമനിലപിടിച്ചു. (2- 2)

93ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് ഹിലാല്‍ വീണ്ടും സ്‌കോര്‍ ചെയ്തു, സിറ്റി- 2, ഹിലാല്‍- 3. റൂബന്‍ നെവസ് ബോക്‌സിലേക്ക് കര്‍വ് ഷോട്ട് കാലിദു കൂലിബാലിയുടെ ജമ്പിങ് ഹെഡര്‍ നേരെ ചാടിയുയര്‍ന്ന് തലവെച്ചപ്പോള്‍ സിറ്റി ഡിഫന്‍സും എഡേഴ്‌സണും കാഴ്ചക്കാരായി നോക്കിനിന്നു.

104ാം മിനുട്ടില്‍ റയാന്‍ ചെര്‍ക്കിയുടെ അസിസ്റ്റില്‍ ഹിലാലിന്റെ വലകുലുക്കി ഫോഡന്‍ സിറ്റിയെ വീണ്ടും ഒപ്പമെത്തിച്ചു. (3- 3)

 

എന്നാല്‍ 112ാം മിനിറ്റില്‍ മാര്‍ക്കോസ്, ഹിലാലിനെ വിജയതീരത്തേക്ക് അടിപ്പിക്കുകയായിരുന്നു. ഇടതുഭാഗത്തു നിന്നുള്ള ക്രോസില്‍ നിന്ന് മിലിങ്കോവിച്ച് സാവിച്ച് തൊടുത്ത ഹെഡ്ഡര്‍ എഡേഴ്‌സണ്‍ സേവ് ചെയ്‌തെങ്കിലും റീടേക്ക് എടുത്ത മാര്‍ക്കസ് പന്ത് വലയിലേക്ക് തട്ടിയിട്ടു. സിറ്റി-3, ഹിലാല്‍- 4

ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായിരുന്ന ഇന്റര്‍ മിലാനെ ഏകപക്ഷീയമായ രണ്ടുഗോളിന് അട്ടിമറിച്ചെത്തിയ ബ്രസീലിയന്‍ ക്ലബ്ബ് ഫഌമിനിസ് ആണ് ക്വാര്‍ട്ടറില്‍ അല്‍ ഹിലാലിന്റെ എതിരാളി. 

Al Hilal make history: Saudi giants reach Club World Cup knockout stage for first time



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  a day ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  a day ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  a day ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  a day ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  a day ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  a day ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  a day ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  a day ago