HOME
DETAILS

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍

  
Web Desk
September 05 2025 | 14:09 PM

Nelson Mandelas Grandson Joins Global Solidarity Flotilla to Gaza

ഒര്‍ലാന്റോ: ഗസ്സയിലേക്ക് ഭക്ഷണവും മാനുഷിക സഹായവുമായി പോകാന്‍ ഒരുങ്ങുന്ന 'ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില'യുടെ ഭാഗമാവാന്‍  നെല്‍സന്‍ മണ്ടേലയുടെ പേരമകന്‍ മന്‍ഡ്‌ല മണ്ടേല. ഇതിനായി തുനീഷ്യയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. പ്രതിഷേധത്തിന്റെ ഭാഗമാവുക എന്നത് തന്റെ കുടുംബ പാരമ്പര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഗസ്സയിലെ ഇസ്‌റാഈലി ഉപരോധം തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ആദ്യം ടുണീഷ്യയിലേക്കും അവിടെ നിന്ന്, മെഡിറ്ററേനിയനിലുടനീളമുള്ള മറ്റ് ഫ്‌ലോട്ടില്ലകളുമായി ബന്ധിപ്പിച്ച് ഗസ്സയിലേക്ക് പോകാനുമാണ് ഉദ്ദേശിക്കുന്നത്.

ഗസ്സ വംശഹത്യയില്‍ ഫലസ്തീനികള്‍ നേരിടുന്നത് കറുത്ത വര്‍ഗ്ഗക്കാര്‍ അനുഭവിച്ചതിനേക്കാള്‍ ഭീകരമായ വംശീയവിവേചനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്‌റാഈല്‍ അധിനിവേശത്തിന് കീഴില്‍ ഗസ്സന്‍ ജനത അനുഭവിക്കുന്നത് അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ അനുഭവിച്ച വര്‍ണ്ണവിവേചനത്തേക്കാള്‍ ഭീകരമാണ്-അദ്ദേഹം പറഞ്ഞു.

'അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഞങ്ങളെല്ലാവരും ഒരേ നിഗമനത്തിലാണ് എത്തിയത്. ഞങ്ങള്‍ അനുഭവിച്ചതിനേക്കാള്‍ ഭീകരമായ വംശീയവിവേചനമാണ് ഇന്ന് ഫലസ്തീനികള്‍ നേരിടുന്നത്' -റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുമായി സംസാരിക്കവെ മണ്ടേല പറഞ്ഞു. അന്ന് ഞങ്ങള്‍ക്കൊപ്പം നിന്നത് പോലെ ലോകസമൂഹം ഫലസ്തീനികള്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- അദ്ദേഹം പറഞ്ഞു.  

അരനൂറ്റാണ്ടിലേറെയായി അധിനിവേശത്തിലും സാമ്പത്തിക ഉപരോധത്തിലും കഴിയുന്ന ഫലസ്തീനികളുടെ ജീവിതവും കറുത്ത ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തുന്ന വെളുത്ത ന്യൂനപക്ഷ സര്‍ക്കാര്‍ ഭരിച്ച ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന കാലഘട്ടവും തമ്മിലുള്ള താരതമ്യം പോലും ഇസ്‌റാഈല്‍ അംഗീകരിക്കുന്നില്ല. 

ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങളുടെയും മറ്റ് വസ്തുക്കളുടെയും വിതരണത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ അവര്‍ ന്യായീകരിക്കുകയാണ്. ഹമാസിന് ആയുധങ്ങള്‍ എത്തുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കൊടുംചെയ്തികള്‍ക്ക് അവര്‍ നല്‍കുന്ന ന്യായീകരണം. 

വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച്, ഗസ്സയില്‍ പട്ടിണി വ്യാപകമാണ്, കൂടാതെ ജനസംഖ്യയുടെ നാലിലൊന്ന് പേരും പട്ടിണി അനുഭവിക്കുന്നുണ്ടെന്ന് ഒരു ആധികാരിക നിരീക്ഷകന്‍ പറയുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

 മറ്റ് രാജ്യങ്ങളുടെ തീവ്രമായ സമ്മര്‍ദ്ദത്തിനും ഉപരോധങ്ങള്‍ക്കും ശേഷമാണ് 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അവസാനിച്ചച്ചതെന്ന് മണ്ടേല ഊന്നിപ്പറഞ്ഞു.

'അവര്‍ വര്‍ണ്ണവിവേചന ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തി, ഒടുവില്‍ അത് തകര്‍ത്തു. ഫലസ്തീനികള്‍ക്കുവേണ്ടി അത് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു.

2009 മുതല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമാണ് മന്‍ഡ്‌ല. ഫ്‌ളോട്ടിലയില്‍ ചേരുന്ന 10 ദക്ഷിണാഫ്രിക്കന്‍ ആക്ടിവിസ്റ്റുകളില്‍ ഒരാളാണ് ഇദ്ദേഹം. സ്വീഡിഷ് ആക്ടിവിസ്റ്റായ ഗ്രേറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ 44 രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളും 50 ലധികം കപ്പലുകളും ഫ്‌ളോട്ടിലയുടെ ഭാഗമാണ്.

ഗസ്സയില്‍ പട്ടിണി നേരിടുന്ന ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പെയിനിലെ ബാഴ്‌സലോണ തുറമുഖത്തു നിന്ന് ഞായറാഴ്ചയാണ് ആദ്യ സംഘം ഗസ്സയിലേക്ക് യാത്ര തിരിച്ചത്. ഭക്ഷണവും, മരുന്നും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യാനായി 44 രാജ്യങ്ങള്‍ ഇതില്‍ പങ്കുചേരുമെന്നും 50 ലധികം കപ്പലുകള്‍ ഉണ്ടാകുമെന്നുമാണ് സംഘാടകര്‍ അറിയിച്ചത്.

കപ്പല്‍ മാര്‍ഗ്ഗം ഗസ്സയിലേക്ക് സഹായം എത്തിക്കാന്‍ ആക്ടിവിസ്റ്റുകള്‍ നടത്തിയ രണ്ട് ശ്രമങ്ങള്‍ നേരത്തെ ഇസ്രായേല്‍ തടഞ്ഞിരുന്നു. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസത്തിലായിരുന്നു അത്.  ഗസ്സയില്‍ നിന്ന് 185 കിലോമീറ്റര്‍ പടിഞ്ഞാറ് വെച്ച് കപ്പലിലുണ്ടായിരുന്ന 12 ആക്ടിവിസ്റ്റുകളെ ഇസ്‌റാഈല്‍ സൈന്യം തടഞ്ഞുവെക്കുകയും യാത്രക്കാരായിരുന്ന ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ മടക്കിയയക്കുകയും ചെയ്തു. ജൂലൈയില്‍ 'ഹന്‍ദല' എന്ന കപ്പലില്‍ ഗസ്സയിലേക്ക് പുറപ്പെട്ട 10 രാജ്യങ്ങളില്‍ നിന്നുള്ള 21 ആക്ടിവിസ്റ്റുകളെയും ഇസ്‌റാഈല്‍ തടയുകയായിരുന്നു.

 

Nelson Mandela’s grandson joins the Global Solidarity Flotilla en route to Gaza, highlighting international support for the Palestinian cause. The mission aims to break the Israeli blockade and deliver humanitarian aid.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്

International
  •  7 hours ago
No Image

സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്

National
  •  7 hours ago
No Image

'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്‌റാഈലിന് അധികാരമില്ല'; ഇസ്‌റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി 

International
  •  7 hours ago
No Image

എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ 

Kerala
  •  8 hours ago
No Image

കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു 

Kerala
  •  8 hours ago
No Image

കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

Kuwait
  •  8 hours ago
No Image

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

National
  •  8 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍

Kerala
  •  9 hours ago
No Image

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

International
  •  9 hours ago
No Image

'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 hours ago