HOME
DETAILS

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

  
Web Desk
September 05 2025 | 12:09 PM

Madhya Pradesh Congress Leader Slams RSS-BJP for Imposing Hindutva on Tribals

ഭോപാല്‍: ആര്‍.എസ്.എസും ബി.ജെ.പിയും ആദിവാസികള്‍ക്ക് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന് തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്. ആദിവാസികള്‍ ഹിന്ദുക്കളല്ലെന്നും ആര്‍.എസ്.എസും ബി.ജെ.പിയും അവരെ ഹിന്ദുക്കളാക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവു കൂടിയായ ഉമാങ് സിംഹാര്‍ കൂട്ടിച്ചേര്‍ത്തു. ചിന്ദ്വാഡ ജില്ലയില്‍ ആദിവാസി വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിംഹാര്‍.

'ആദിവാസികള്‍ ഹിന്ദുക്കളല്ലെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഇത് എന്റെ വിശ്വാസം മാത്രമല്ല, മറിച്ച് ഗോത്രസമൂഹത്തിന്റെ വികാരം കൂടിയാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സംസ്‌ക്കാരമുണ്ട്. ആചാരങ്ങളും ജീവിത രീതികളുമുണ്ട്. ഞങ്ങള്‍ വിളകളെയും വൃക്ഷങ്ങളെയും പ്രകൃതിയെയും ആരാധിക്കുന്നതില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും എന്താണ് പ്രശ്‌നം? -അദ്ദേഹം ചോദിച്ചു.

ആദിവാസികളാണ് രാജ്യത്തെ യഥാര്‍ത്ഥ നിവാസികളെന്ന് ചരിത്രം തെളിയിക്കുന്നതാണ്. എന്നാല്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഗോത്രവിഭാഗക്കാരെ അവരുടെ പാരമ്പര്യങ്ങള്‍ പിന്തുടരുന്നതില്‍നിന്ന് തടയാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 


സിംഹാറിന്റെ പ്രസ്താവനക്ക് എതിര്‍പ്പുമായി ബി.ജെ.പിയും ആര്‍.എസ്.എസും രംഗത്തെത്തിയിട്ടുണ്ട്.
ണ്‍ഗ്രസ് എപ്പോഴും ഹിന്ദുക്കള്‍ക്കും ഹിന്ദുത്വത്തിനും എതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മോഹന്‍ യാദവ്  വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വെറും കുട്ടിക്കളിയാണ്. സിംഹാറിന്റെ വാദം ലജ്ജാകരമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നത് തുടര്‍ന്നാല്‍ പൊതുജനം പൊറുക്കില്ല- മുഖ്യമന്ത്രി പറഞ്ഞു. പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സാമൂഹിക സൗഹാര്‍ദത്തിനും ഐക്യത്തിനും അപകടകരമായ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് നടത്തിയത് എന്ന് ഗോത്രകാര്യ സഹമന്ത്രി ഡി.ഡി. ഉയികെ പറഞ്ഞു. ഇത്തരം പ്രസ്താവനകളിലൂടെ സിംഹാര്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രസ്താവന പിന്‍വലിച്ച് സിംഹാര്‍ മാപ്പ് പറയണമെന്നും ഉയികെ ആവശ്യപ്പെട്ടു. 

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം പിന്തുടര്‍ന്ന് രാജ്യത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന കാര്യം ജനങ്ങള്‍ക്ക് പൂര്‍ണമായി ബോധ്യപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹിതാനന്ദ് ശര്‍മ്മ എക്സില്‍ കുറിച്ചു.

ഇന്ത്യയില്‍ ഏറ്റവുമധികം ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. സംസ്ഥാന ജനസംഖ്യയുടെ 21 ശതമാനത്തിലധികവും ഗോത്രവിഭാഗങ്ങളാണ്. അതില്‍ ഭീല്‍ ഉള്‍പ്പെടെ നിരവധി സമുദായങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. നാലാം തവണയും എം.എല്‍.എ ആയ കോണ്‍ഗ്രസ് നേതാവ് ഉമാങ് സിംഹാര്‍ ഭീല്‍ സമുദായംഗമാണ്. അതിനാല്‍ ഗോത്രവിഭാഗങ്ങളുടെ സ്വത്വത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം മധ്യപ്രദേശില്‍ നിര്‍ണായകമാണ്. മൊത്തം 230 നിയമസഭാ മണ്ഡലങ്ങളില്‍ 47 എണ്ണം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തതിനാല്‍ പ്രതിപക്ഷ നേതാവിന്റെ ഈ പ്രസ്താവനക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ

crime
  •  6 hours ago
No Image

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ

uae
  •  6 hours ago
No Image

ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി

Cricket
  •  6 hours ago
No Image

പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു

International
  •  6 hours ago
No Image

വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch

uae
  •  6 hours ago
No Image

'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി

crime
  •  6 hours ago
No Image

മുന്നിലുള്ളത് മിന്നൽ നേട്ടം; ധോണിയെ വീഴ്ത്തി ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ സഞ്ജു

Cricket
  •  7 hours ago
No Image

'ഓക്‌സിജന്‍ വാങ്ങാൻ പണം വേണം', ബഹിരാകാശത്ത് കുടുങ്ങിയെന്ന് വ്യാജേന കാമുകൻ 80-കാരിയിൽ നിന്ന് തട്ടിയത് 6 ലക്ഷം

crime
  •  7 hours ago
No Image

പെട്രോള്‍ ടാങ്കറുകള്‍ നിര്‍ദ്ദിഷ്ട ഏരിയകളില്‍ മാത്രം പാര്‍ക്ക് ചെയ്യണം; കര്‍ശന മുന്നറിപ്പുമായി അജ്മാന്‍

uae
  •  7 hours ago
No Image

2026 ലോകകപ്പിൽ ഞാൻ കളിക്കില്ല, കാരണം അതാണ്: ലയണൽ മെസി

Football
  •  7 hours ago