
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്

തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പൊലിസുകാര്‍ കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോണ്‍ഗ്രസ് നടത്തുമെന്നും സതീശന് പറഞ്ഞു.
കുന്നംകുളം പൊലിസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയും, താനും ഒപ്പമുണ്ടാകുമെന്നും, പ്രതികളായ നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നും സതീശന് പറഞ്ഞു. സുജിത്തിന് മര്‍ദ്ദനമേല്‍ക്കുന്ന സിസിടിവ ദൃശ്യങ്ങള്‍ പുറത്തെത്തിക്കുന്നതിനായി വര്‍ഷങ്ങളോളം നിയമ പോരാട്ടം നടത്തിയ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസ് ചൊവ്വന്നൂരിനെ പ്രതിപക്ഷ നേതാവ് അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം കസ്റ്റഡി മര്‍ദ്ദനത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതില്‍ ഒത്തുകളിയെന്ന ആരോപണം ശക്തമാണ്. കേസില്‍ കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലിസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സുജിത്തിനെ ശശിധരന് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ ഇല്ലെന്ന് കാണിച്ചാണ് നടപടിയില്‍ നിന്ന് ഒഴിവാക്കിയത്.
എന്നാല്‍ പൊലിസ് സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് തന്നെ ശശിധരന് മര്‍ദ്ദിച്ചുവെന്ന് സുജിത്ത് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ്പിയുടെ റിപ്പോര്‍ട്ടില്‍ ശശിധരനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് നിലനില്‍ക്കെയാണ് ശശിധരനെതിരായ നടപടി ഒഴിവാക്കിയത്.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. രാത്രി റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിന്റെ സുഹൃത്തുക്കളെ പട്രോളിങ്ങിനെത്തിയ പൊലിസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത സുജിത്തിനെ പൊലിസ് സംഘം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിവരവാകശ നിയമപ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്കാന് ആവശ്യപ്പെട്ടെങ്കിലും പൊലിസ് തയ്യാറായിരുന്നില്ല. പിന്നീട് കമ്മീഷന് നേരിട്ട് വിഷയത്തില്‍ ഇടപെടുകയും ദൃശ്യങ്ങള്‍ നല്കാന് ഉത്തരവിടുകയും ചെയ്യതു. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സുജിത്തിന് പ്രതികളെ കുടുക്കാനായത്. സ്റ്റേഷന് എസ്.ഐ നുഹ്മാന്റെ നേതൃത്വത്തിലാണ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
V. D. Satheesan strongly condemned the police assault on a Youth Congress leader vs sujith.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട്ടെ സ്ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
Kerala
• 13 hours ago
ഡിസംബറോടെ 48 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്
uae
• 13 hours ago
തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ
National
• 14 hours ago
വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ
Kerala
• 14 hours ago
സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്
Kerala
• 15 hours ago
ഇഷാക്ക് ശേഷം ഗ്രഹണ നിസ്കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് ഖത്തര്‍ മതകാര്യ മന്ത്രാലയം
qatar
• 15 hours ago
സഊദി: റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20,882 പേര്; കൂടുതലും യമനികളും എത്യോപ്യക്കാരും
Saudi-arabia
• 15 hours ago
ഭാര്യയുമായി തർക്കം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ
Kerala
• 15 hours ago
ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ രണ്ട് ഭ്രൂണങ്ങള്‍; അദ്ഭുതപ്പെട്ട് ഡോക്ടര്‍മാര്‍
National
• 15 hours ago
400 രൂപയുടെ മാഹി മദ്യത്തിന് 4000 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപയും; എല്ലാം കണ്ണൂർ ജയിലിൽ സുലഭം; നോക്കുകുത്തിയായി ഉദ്യോഗസ്ഥ സംവിധാനം
Kerala
• 16 hours ago
'കുന്നംകുളം മോഡല്‍' പീച്ചിയിലും; ബിരിയാണിക്ക് രുചി കുറവാണെന്നതിന്റെ പേരില്‍ ഹോട്ടലുടമക്ക് മര്‍ദനം: കേസ് ഒതുക്കാന്‍ പൊലിസ് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 16 hours ago
ചാലക്കുടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ക്കു ഗുരുതരമായി പരിക്ക്; ഭയന്നോടിയപ്പോള്‍ കാനയില്‍ വീണു, ആനയുടെ ചവിട്ടേറ്റു
Kerala
• 16 hours ago
തദ്ദേശ തെരഞ്ഞെടുപ്പ്: പടലപ്പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്ന തിരക്കിൽ മുഖ്യമുന്നണികൾ
Kerala
• 16 hours ago
ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം: സവാരിക്കാരനെതിരെ കേസ്; മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണം
Kerala
• 17 hours ago
സമ്പൂര്‍ണ ചന്ദ്രഗ്രഹണം: ഇന്ന് ഗ്രഹണ നിസ്കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് യുഎഇ മതകാര്യമന്ത്രാലയം | നിസ്കാരത്തിന്റെ രൂപം അറിയാം
uae
• 18 hours ago
തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ
crime
• a day ago
ഡ്രോൺ വഴിയുള്ള പാഴ്സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി
Saudi-arabia
• a day ago
കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു
crime
• a day ago
മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി; അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചു കൊന്നു
National
• 17 hours ago
ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ അനുമതിയില്ലാതെ വാങ്ങൽ: സംസ്ഥാന പൊലിസ് മേധാവിക്ക് താക്കീത് നൽകി സർക്കാർ
Kerala
• 17 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പൊലിസുകാരുടെ സസ്പെൻഷനിൽ അതൃപ്തി; പ്രതിഷേധത്തിന് അയവില്ലാതെ നേതാക്കൾ; കെ.സി. വേണുഗോപാൽ ഇന്ന് തൃശൂരിൽ
Kerala
• 17 hours ago