HOME
DETAILS

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

  
July 01 2025 | 13:07 PM

If India wins the second India-England Test at Edgbaston Stadium Shubman Gill can create new history as captain

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരം നാളെയാണ് ആരംഭിക്കുന്നത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം നടക്കുന്നത്. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ വിജയിച്ചുകൊണ്ട് തിരിച്ചുവരാനായിരിക്കും ലക്ഷ്യം വെക്കുക. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 372 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റുകൾ ബാക്കിനിൽക്കെ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഈ ടെസ്റ്റ് മത്സരം വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചാൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റന്മാർക്കും നേടാൻ സാധിക്കാത്ത വിജയം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു നേടാൻ സാധിക്കും. രണ്ടാം ടെസ്റ്റ് നടക്കുന്ന എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ടെസ്റ്റിൽ ഇന്ത്യക്ക് ഒരു മത്സരത്തിൽ പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റ് വിജയിച്ചാൽ ഗില്ലിന് ക്യാപ്റ്റനായി പുതിയ ചരിത്രവും സൃഷ്ടിക്കാൻ സാധിക്കും. ഈ വേദിയിൽ ഇതുവരെ എട്ട് മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. 

ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഒരു തിരിച്ചടിയുടെ റെക്കോർഡും ഗിൽ സ്വന്തമാക്കിയിരുന്നു. 2000ത്തിനുശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെടുന്ന ക്യാപ്റ്റൻമാരുടെ ലിസ്റ്റിലാണ് ഗില്ലും ഇടം നേടിയത്. വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ജസ്പ്രീത് ബുംറ എന്നീ താരങ്ങളാണ് ഇതിനുമുമ്പ് ഇത്തരത്തിൽ ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ തന്നെ പരാജയം ഏറ്റുവാങ്ങിയിരുന്നത്. 

2014ലാണ് വിരാട് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോടാണ് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ പരാജയപ്പെട്ടത്. പിന്നീട് 2022ൽ സൗത്ത് ആഫ്രിക്കെതിരെ രാഹുലും അതേ വർഷത്തിൽ തന്നെ ഇംഗ്ലണ്ടിനെതിരെ ബുംറയും ഇത്തരത്തിൽ തോൽവികൾ ഏറ്റുവാങ്ങി.

മത്സരത്തിൽ സെഞ്ച്വറി നേടി ഗിൽ തിളങ്ങിയിരുന്നു. ഒന്നാം ഇന്നിങ്‌സിലായിരുന്നു ഗില്ലിന്റെ സെഞ്ച്വറി നേട്ടം. ഗില്ലിന് പുറമെ മത്സരത്തിൽ ഇന്ത്യക്കായി റിഷബ് പന്ത് രണ്ട് സെഞ്ച്വറികൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. യശ്വസി ജെയ്‌സ്വാൾ, കെഎൽ രാഹുൽ എന്നീ താരങ്ങളും സെഞ്ച്വറികൾ നേടി.

If India wins the second India-England Test at Edgbaston Stadium Shubman Gill can create new history as captain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ബ്യൂട്ടി സെന്ററിലേക്ക് കാർ ഇടിച്ചുകയറ്റി; ഡ്രൈവർക്ക് 10,000 ദിർഹം പിഴ, ലൈസൻസ് സസ്‌പെൻഡ് ചെയ്തു

uae
  •  2 days ago
No Image

വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്‌ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും

National
  •  2 days ago
No Image

യുഎഇയിൽ താപനില ഉയരുന്നു, ഇന്ന് താപനില 47°C വരെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം; കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

uae
  •  2 days ago
No Image

ബഹ്‌റൈന്‍: നബിദിനത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കിരീടാവകാശി

bahrain
  •  2 days ago
No Image

കാസര്‍കോഡ് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന്  വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം 

Kerala
  •  2 days ago
No Image

പറക്കുന്നതിനിടെ തീഗോളമായി താഴേക്ക്...എയര്‍ഷോ പരിശീലനത്തിനിടെ പോളിഷ് എയര്‍ഫോഴസിന്റെ F-16 ജെറ്റ് തകര്‍ന്നു; പൈലറ്റ് മരിച്ചു video

International
  •  2 days ago
No Image

ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  2 days ago
No Image

തലയോട്ടി ചിത്രങ്ങളുള്ള കുറോമി പാവയെക്കുറിച്ചുള്ള പരാതി; കളിപ്പാട്ടങ്ങളും സ്കൂൾ സാമ​ഗ്രികളും അടക്കം 347 ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി ഒമാൻ

oman
  •  2 days ago
No Image

മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ

National
  •  2 days ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ ഡ്രൈവറെ കണ്ടെത്തി; സുഹൃത്തിനെയും സംഘത്തെയും പിടികൂടി

Kerala
  •  2 days ago