HOME
DETAILS

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

  
July 02 2025 | 02:07 AM

Gujarat High Court Issues Contempt Notice To Junagadh Municipality For Demolishing 300 Year Old Dargah

അഹമ്മദാബാദ്: 300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്ത ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന് ഗുജറാത്ത് ഹൈക്കോടതി നോട്ടീസ്. ജുനഗഡിലെ ഹസ്‌റത്ത് ജോക്ക് അലിഷാ ദര്‍ഗ പൊളിച്ചുമാറ്റിയത്, ബുള്‍ഡോസര്‍ രാജിനെതിരായ സുപ്രിംകോടതിയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും പൊളിക്കലിന് നുതൃത്വം നല്‍കിയ മുനിസിപ്പല്‍ കമ്മിഷണറുടെയും സീനിയര്‍ ടൗണ്‍ പ്ലാനറുടെയും നടപടി കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സുപ്രിംകോടതി ഉത്തരവിനെയും ഇക്കാര്യത്തിലെ പൊതുനയത്തെയും മുനിസിപ്പാലിറ്റി അവഗണിച്ചെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും ജസ്റ്റിസ് എ.എസ് സുപേഹിയയും ജസ്റ്റിസ് ആര്‍.ടി വച്ചാനിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സുപ്രിംകോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാനുള്ള സ്വാതന്ത്ര്യം ഹൈക്കോടതികളില്‍ നിക്ഷിപ്തമാണെന്ന് നോട്ടീസില്‍ കോടതി ചൂണ്ടിക്കാട്ടി. ദര്‍ഗയുടെ നടത്തിപ്പ് ചുമതലയുള്ള ട്രസ്റ്റി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്.

ദര്‍ഗ പൊളിക്കാന്‍ തീരുമാനിച്ച മുനിസിപ്പാലിറ്റി, ഈ വര്‍ഷം ജനുവരിയില്‍ ദര്‍ഗയ്ക്ക് നോട്ടീസ് നല്‍കി. ഭൂമിയുടെ നിര്‍മ്മാണത്തെയും ഉടമസ്ഥാവകാശത്തെയും സംബന്ധിച്ച ആവശ്യമായ രേഖകളും തെളിവുകളും സമര്‍പ്പിക്കാനാണ് സീനിയര്‍ ടൗണ്‍ പ്ലാനര്‍ വിവേക് കിരണ്‍ പരേഖ് നല്‍കിയെ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഒരുമാസത്തിനുള്ളില്‍ തന്നെ ദര്‍ഗ എല്ലാ രേഖകളും സഹിതം മറുപടി നല്‍കി. എന്നാല്‍ ഇത് സ്വീകരിക്കാതിരുന്ന മുനിസിപ്പാലിറ്റി ഏപ്രിലില്‍ വീണ്ടും നോട്ടീസയച്ചു. അതിന് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കി. എന്നാല്‍ മറുപടി അയച്ച് ഒരാഴ്ചയ്ക്കുള്ളില്‍ (ഏപ്രില്‍ 15) മുനിസിപ്പാലിറ്റി ബുള്‍ഡോസറുകളുമായെത്തി ദര്‍ഗ പൊളിച്ചുനീക്കിയെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. 300 വര്‍ഷം പഴക്കമുള്ള ദര്‍ഗ 1964 ല്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ അധികാരപരിധിയിലാണെന്നും നോട്ടീസ് നിയമവിരുദ്ധമാണെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. കേസ് ജൂലൈ 28ന് വീണ്ടും പരിഗണിക്കും.

Gujarat High Court issued a contempt notice to Junagadh's Municipal Commissioner and the Senior Town Planner after prima facie observing that the officers acted in “defiance” of the Supreme Court's order and the state government's policy by demolishing 300-years-old Hazrat Jok Alisha Dargah .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  20 hours ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  20 hours ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  20 hours ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  20 hours ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  20 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  21 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  21 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  21 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  21 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  21 hours ago