
ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച സജീവം: കരാര്‍ ഇസ്റാഈല്‍ അംഗീകരിച്ചെന്ന് ട്രംപ്, നെതന്യാഹു വൈറ്റ്ഹൗസിലേക്ക്; ഈജിപ്ത് - ഖത്തര്‍ മധ്യസ്ഥര്‍ ഹമാസ് നേതാക്കളെ കാണും | Gaza Ceasefire

ഗസ്സ: ഗസ്സയില്‍ വീണ്ടും വെടിനിര്‍ത്തല്‍ സജീവമാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടല്‍. ഇസ്റാഈലുമായുള്ള 60 ദിവസത്തെ വെടിനിര്ത്തലിനുല് 'അന്തിമ നിര്‍ദ്ദേശം' അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടു. ഖത്തറില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള മധ്യസ്ഥ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച ട്രംപിന്റെ നിര്‍ദേശം ഹമാസിന് ഔദ്യോഗികമായി നല്‍കും. വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്റാഈല്‍ അംഗീകരിച്ചതായും ട്രംപ് പറഞ്ഞു. പിന്നാലെ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചതായി യു.എസ് അറിയിച്ചു.
60 ദിവസത്തെ വെടിനിര്‍ത്തല്‍ അന്തിമമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഇസ്റാഈല്‍ അംഗീകരിച്ചിട്ടുണ്ടെന്നും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാ കക്ഷികളുമായും പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികള്‍ ഈ അന്തിമ നിര്‍ദ്ദേശം ഹമാസിന് കൈമാറും. മിഡില്‍ ഈസ്റ്റിന്റെ നന്മയ്ക്കായി ഹമാസ് ഈ കരാര്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇപ്പോഴത്തെ സാഹചര്യം നല്ലതല്ല. അത് കൂടുതല്‍ വഷളാകുകയേയുള്ളൂ. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!- ട്രംപ് കുറിച്ചു.
ഗസ്സയെക്കുറിച്ച് ഇസ്റാഈല്‍ അധികൃതരുമായി തന്റെ പ്രതിനിധികള്‍ ദീര്‍ഘവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തിയതായി ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. പശ്ചിമേഷ്യയിലേക്കുള്ള യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് എന്നിവര്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ റോണ്‍ ഡെര്‍മറെ കാണുന്നുണ്ട്.
ഇസ്റാഈലും ഹമാസും തമ്മില്‍ അടുത്തയാഴ്ച വെടിനിര്‍ത്തുന്നതിനുള്ള കരാര്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിന് ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഹമാസിനെ നിരായുധീകരിച്ചാല്‍ മാത്രമേ ആക്രമണം അവസാനിപ്പിക്കാന്‍ കഴിയൂ എന്നാണ് ഇസ്രായേല്‍ വാദം.
പകുതി ബന്ദികളെ മോചിപ്പിക്കലും അതിനനുസൃതമായി 60 ദിവസത്തെ വെടിനിര്‍ത്തലുമാണ് യു.എസ് നിര്‍ദേശം. ഇതോടൊപ്പം ഫലസ്തീന് തടവുകാരെയും ഇസ്റാഈല്‍ മോചിപ്പിക്കും. പലപ്പോഴായി ഗസ്സയില്‍നിന്നും വെസ്റ്റ്ബാങ്കില്നിന്നുമായി 15,000 ഓളം ഫലസ്തീനികളെയാണ് ഇസ്റാഈല്‍ അധിനിവേശ സൈന്യം നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയത്.
US President Donald Trump says Israel has agreed to “the necessary conditions to finalise” a 60-day ceasefire in Gaza, and urges Hamas to accept the proposal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 12 hours ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 12 hours ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 12 hours ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 13 hours ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• 13 hours ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 13 hours ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 13 hours ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 13 hours ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 13 hours ago
'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്
uae
• 13 hours ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 14 hours ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• 14 hours ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 14 hours ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• 15 hours ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• 16 hours ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 16 hours ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• 16 hours ago
ബിന്ദുവിന്റെ മരണം വേദനാജനകം; ആരോഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി
Kerala
• 16 hours ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 15 hours ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• 15 hours ago
ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി
International
• 15 hours ago