HOME
DETAILS

ഈ ഒരൊറ്റ മത്സ്യം ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും കഴിച്ചാല്‍ മതി; മുടികൊഴിച്ചിലും നില്‍ക്കും എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യവും മെച്ചപ്പെടും

  
Laila
July 02 2025 | 09:07 AM

Tuna A Nutritious Powerhouse in the Malayali Diet

ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് മത്സ്യമില്ലാതെ ജീവിക്കാന്‍ പറ്റില്ലാത്തവരും ഉണ്ട്. ഭക്ഷണത്തില്‍ മത്സ്യത്തിനുള്ള പ്രാധാന്യം അത്രയ്ക്കുണ്ട്. പലതരത്തിലുള്ള മീനുകളായിരിക്കും പലരുടെയും ഇഷ്ടങ്ങള്‍. ഈ വിവിധ മത്സ്യങ്ങള്‍ നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ മനസിലാക്കേണ്ടതും പ്രധാനമാണ്. ചില ഇനങ്ങള്‍ വാര്‍ധക്യത്തെ മന്ദഗതിയിലാക്കാനും ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും മെച്ചപ്പെടുത്താനും നിയന്ത്രിക്കാനും കാന്‍സര്‍ പോലുള്ള രോഗസാധ്യതകള്‍ കുറയ്ക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമായ മത്സ്യങ്ങളെ  കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. 

 

tuna55.jpg



ട്യൂണ

വലുപ്പം കുറവാണെങ്കിലും പോഷകത്തിന്റെയും കാല്‍സ്യത്തിന്റെയും കാര്യത്തില്‍ മികച്ചവയാണ് ട്യൂണ. ഇവയുടെ ഔഷധ ഗുണങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തവയുമാണ്. ഏറ്റവും മികച്ച മത്സ്യമായ ട്യൂണ സമ്മര്‍ദ്ദം കുറയ്ക്കാനും അസ്ഥികളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. 
ട്രൗട്ട്, സാല്‍മണ്‍, ട്യൂണ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവു പരിഹരിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മത്സ്യ എണ്ണ കഴിക്കുന്നതും ഗുണം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കഴിവതും ട്യൂണ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. 

ചെറുതെങ്കിലും തിളക്കമുള്ള ഈ വെള്ളി മത്സ്യത്തിന് പച്ചനിറത്തിലുള്ള പുറംഭാഗവും കൂര്‍ത്ത ത്രികോണാകൃതിയിലുളള വായയുമാണുള്ളത്. ഇതിനു പിന്നെയുള്ളത് ഒരു വാല്‍ മാത്രമാണ്. മറ്റു ചിറകുകളൊന്നുമില്ല. മാത്രമല്ല ഇവ വാല്‍ കൊണ്ട് മാത്രം മുന്നോട്ടു നീങ്ങുകയും 21 സെന്റീമിറ്റര്‍ വരെ നീളത്തില്‍ വളരുകയും ചെയ്യുന്നു. 

 

tuna3.jpg

ട്യൂണകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലും വസിക്കുന്നു. ഇ വ ഭക്ഷണം തേടി സഞ്ചരിക്കുന്നു. ചെറിയ സമുദ്രജീവികളെയും മത്സ്യമുട്ടകളെയും കടല്‍ സസ്യങ്ങളില്‍ നിന്നുള്ള ആല്‍ഗകളെയും ഇവ ഭക്ഷിക്കുന്നു. ഇതാണ് ട്യൂണയെ രുചികരമാക്കുന്ന മീനാക്കുന്നത്. ഗര്‍ഭിണികള്‍ക്കും സുരക്ഷിതമായ മീന്‍ തന്നെയാണ് ട്യൂണ. ഈ മത്സ്യം മത്സ്യ പ്രേമികളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം പിടിച്ചവയുമാണ്. 

കാല്‍സ്യം 

കാല്‍സ്യം ധാരാളമടങ്ങിയ ഈ മീന്‍ അസ്ഥികളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചര്‍മപ്രശ്‌നങ്ങള്‍ തടയാനും ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താനും ഇതു സഹായിക്കുന്നു. 

 

tuna.jpg

മുടിക്ക്

മുടി കൊഴിച്ചില്‍ നന്നായി തടയാനും സമ്മര്‍ദം കുറയ്ക്കാനും മുടിയുടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കാനും ഇതു സഹായിക്കുന്നു. കാഴ്ചക്കുറവും മാനസിക സമ്മര്‍ദവുമുള്ളവര്‍ക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്. ട്യൂണ കറിവച്ചും അച്ചാറിട്ടും ഗ്രേവിയാക്കിയും വറുത്തും ഒക്കെ ട്യൂണ നിങ്ങള്‍ക്ക്  കഴിക്കാവുന്നതാണ്. ഇത് സാന്‍ഡ് വിച്ചിലോ ഗ്രേവികളിലോ ചേര്‍ത്തും കഴിക്കാവുന്നതാണ്. അത്താഴത്തിനോ ലഞ്ച്‌നോ ആണെങ്കില്‍ വറുത്തും കറിവച്ചും കഴിക്കാവുന്നതാണ്. അത് വളരെ രുചിയുള്ളതുമായിരിക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  11 hours ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  12 hours ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  12 hours ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  12 hours ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  12 hours ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  12 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  13 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  13 hours ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  13 hours ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  13 hours ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  14 hours ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  15 hours ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  15 hours ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  15 hours ago