HOME
DETAILS

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

  
Ajay
July 02 2025 | 16:07 PM

Mumbai Teacher Arrested for Raping Plus One Student in Five-Star Hotel Friend Also Charged

മുംബൈ: പ്ലസ് വൺ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ മുംബൈയിലെ പ്രമുഖ ഹയർസെക്കൻഡറി സ്കൂളിലെ 40-കാരിയായ ഇംഗ്ലിഷ് അധ്യാപിക അറസ്റ്റിൽ. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ അധ്യാപിക, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വച്ച് ഒന്നിലധികം തവണ പീഡിപ്പിച്ചതായാണ് പരാതി. വിദ്യാർത്ഥിയുടെ സ്വഭാവത്തിൽ കണ്ട മാറ്റങ്ങൾ ശ്രദ്ധിച്ച കുടുംബാംഗങ്ങൾ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.

2023 ഡിസംബറിൽ സ്കൂളിന്റെ വാർഷികാഘോഷത്തിനുള്ള നൃത്തപരിപാടിയുടെ തയ്യാറെടുപ്പിനിടെ വിദ്യാർത്ഥിയോട് അധ്യാപിക അടുപ്പം സ്ഥാപിച്ചതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 2024 ജനുവരിയിൽ ആദ്യമായി വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തു. ആൺകുട്ടി തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയും അധ്യാപികയെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, അധ്യാപിക തന്റെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ ബന്ധത്തിന് പ്രേരിപ്പിച്ചു. 16 വയസ്സുള്ള വിദ്യാർത്ഥിയോട് കൗമാരക്കാരും മുതിർന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് സുഹൃത്ത് പറഞ്ഞു.

തുടർന്ന്, വിദ്യാർത്ഥിയുമായി അടുപ്പം വള ഒരു വർഷത്തിലേറെ നീണ്ടുനിന്നു. അധ്യാപിക കുട്ടിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മാനസിക പ്രയാസങ്ങൾ നേരിട്ട കുട്ടിക്ക് അധ്യാപിക ചില ഗുളികകളും നൽകിയതായി പൊലീസ് വെളിപ്പെടുത്തി.

വിദ്യാർത്ഥിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ച കുടുംബം വിവരങ്ങൾ അന്വേഷിച്ചപ്പോൾ പീഡന വിവരം പുറത്തുവന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞാൽ അധ്യാപികയുടെ ശല്യം അവസാനിക്കുമെന്ന് കുടുംബം കരുതിയെങ്കിലും, പരീക്ഷയ്ക്ക് ശേഷം അധ്യാപിക വീട്ടുജോലിക്കാരി വഴി കുട്ടിയെ വീണ്ടും കാണാൻ ആവശ്യപ്പെട്ടു. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് അധ്യാപികയ്ക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തു. അധ്യാപികയുടെ കൂട്ടുകാരിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

A 40-year-old English teacher from a prominent higher secondary school was arrested for sexually abusing a Plus One student over a year, including at five-star hotels. The married mother of two allegedly began the abuse in January 2024 after bonding with the student during a school event in December 2023. Despite the student's initial resistance, the teacher, with help from a friend, coerced the minor. The friend, who convinced the 16-year-old that such relationships were normal, also faces charges. The case surfaced when the student’s family noticed behavioral changes and lodged a complaint, leading to charges under POCSO.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  10 hours ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  10 hours ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  10 hours ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  11 hours ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  11 hours ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  11 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  11 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  12 hours ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  12 hours ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  12 hours ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  13 hours ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  13 hours ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  14 hours ago