HOME
DETAILS

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

  
July 03 2025 | 02:07 AM

Trial Begins in Kodinhi Faisal Case

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. തിരൂര്‍ അഡിഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് ചൊവ്വാഴ്ച വിചാരണ ആരംഭിച്ചത്. ഇസ് ലാംമതം സ്വീകരിച്ചതിന്റെപേരില്‍ 2016 നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസലിനെ ആര്‍.എസ്.എസ്  ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

തിരൂര്‍ പുല്ലൂണി കരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് (39), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് (35), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ (34) എന്നിവരാണ് കൃത്യത്തില്‍ പങ്കുള്ള പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ തിരൂര്‍ മഠത്തില്‍ നാരായണന്‍ (56), ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (48), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (41), പുളിക്കല്‍ ഹരിദാസന്‍ (39), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (48), ചാനത്ത് സുനില്‍ (48), കളത്തില്‍ പ്രദീപ് (41), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് (36), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (59), വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ (57) എന്നിവരും പ്രതികളാണ്. കേസിലെ പ്രതി ബിബിന് കുടകില്‍ ഒളിച്ചുതാമസിക്കാന്‍ സഹായിച്ച തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ്(36) കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സൂക്ഷിച്ച തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി പുതുശ്ശേരി വിഷ്ണുപ്രകാശ് (36) എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. രണ്ടാംപ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26) 2017ല്‍ തിരൂരില്‍വച്ച് കൊല്ലപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നംകുളത്ത് ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്; തൃശൂർ-കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു

Kerala
  •  3 days ago
No Image

ആര്‍എസ്എസ് ശതാബ്ദി ആഘോഷം: ക്ഷണിച്ചെങ്കിലും ഗള്‍ഫ്, അറബ് പ്രതിനിധികള്‍ വിട്ടുനിന്നു; പങ്കെടുത്തത് 50 ലധികം നയതന്ത്രജ്ഞര്‍

oman
  •  3 days ago
No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  3 days ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  3 days ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  3 days ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  3 days ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  3 days ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  3 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  3 days ago