HOME
DETAILS

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

  
Salah
July 03 2025 | 03:07 AM

around twenty people were by stray dogs in thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുന്നു. തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് നായയുടെ കടിയേറ്റതാണ് ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്ത സംഭവം. പോത്തൻകോട് ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് ഇരുപതോളം പേർക്ക് കടിയേറ്റത്. കടിയേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കടിച്ച നായയെ കണ്ടെത്താനായിട്ടില്ല.

മൂന്ന് സ്ത്രീകൾക്കും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുമുൾപ്പെടെയുള്ള ഇരുപതോളം പേർക്കാണ് തെരുവിൽ നിന്ന് നായയുടെ കടിയേറ്റത്. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. പോത്തൻകോട് ജംഗ്ഷൻ മുതൽ പൂലന്തറ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ ഉണ്ടായിരുന്നവർക്കാണ് കടിയേറ്റിട്ടുള്ളത്.

അക്രമകാരിയായ നായയെ കണ്ടെത്താൻ ഇന്നലെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ തിരച്ചിൽ വീണ്ടും ആരംഭിക്കും. പോത്തൻകോട് ബസ്സ് സ്റ്റാന്റിലേക്കും മേലേമുക്കിലേക്കും തുടർന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത് എന്നാണ് ലഭ്യമായ വിവരം. ഈ ഭാഗത്തുള്ളവർ ജാഗ്രത പുലർത്തേണ്ടതുണ്ട്. 

അതേസമയം, സംസ്ഥാനത്ത് ഉടനീളം തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്. പൊതു ഇടങ്ങളിൽ എല്ലാം തെരുവ് നായകൾ കയ്യടക്കിയിരിക്കുകയാണ്. കുട്ടികളെയും മറ്റും തനിച്ച് വിടാൻ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടും ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നടപടി എടുക്കാത്തതിൽ ജനങ്ങളുടെ പ്രതിഷേധം ഉയരുണ്ട്.

 

Stray dog attacks continue to escalate across the state of Kerala. The most recent incident was reported from Thiruvananthapuram, where around twenty people were bitten by stray dogs. The attack occurred yesterday evening around 7 PM in Pothencode. Those injured sought treatment at the Thiruvananthapuram Medical College. Authorities have not yet located the dog responsible for the attacks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍

International
  •  29 minutes ago
No Image

അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു

uae
  •  an hour ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി; കുരുമുളക് സ്‌പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു

National
  •  an hour ago
No Image

ലിവർപൂൾ താരം ഡിയാ​ഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

Football
  •  2 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  2 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  2 hours ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  3 hours ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  3 hours ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  3 hours ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  3 hours ago