
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണു. പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്നത്. രണ്ടുപേർക്കു പരുക്കു പറ്റിയെന്നാണു വിവരം. ആശുപത്രിക്ക് അകത്തുള്ള കെട്ടിടമാണ് തകർന്നത്. വൻദുരന്തമാണ് ഒഴിവായത്. രാവിലെ പതിനൊന്നുമണിയോടെയാണു കെട്ടിടം ഇടിഞ്ഞുവീണത്. കാലപ്പഴക്കവും ബലക്ഷയവുമാണ് കെട്ടിടം തകരാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
എന്നാൽ, കെട്ടിട അവശിഷ്ടത്തിൽ നിന്ന് ഒരാളെ അൽപ സമയം മുൻപ് കണ്ടെത്തി. ആരെയാണ് കണ്ടെത്തിയത് എന്ന കാര്യങ്ങൾ അറിവായിട്ടില്ല. സ്ത്രീ ആണെന്നാണ് വിവരം. തകർന്നത് അടച്ചിട്ട കെട്ടിടമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. ഇതോടെ ആർക്കും കാര്യമായ അപകടം പറ്റിയില്ലെന്ന് കരുതിയിരിക്കുന്നതിനിടെയാണ് ഒരാളെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലേക്കായി മാറ്റിയിട്ടുണ്ട്. അപകടം നടന്ന് രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ആളെ കണ്ടെത്തിയത്. രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് ആളുകൾ പ്രതിഷേധിക്കുകയാണ്.
പരുക്കേറ്റത് വയനാട് സ്വദേശിനിയായ കുട്ടിക്ക്
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശിയായ പതിനൊന്ന് വയസുകാരി അലീന വിൻസന്റിന് ആണ് പരുക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന. കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. അലീനയ്ക്ക് പുറമെ മെഡിക്കൽ കോളേജ് ജീവനക്കാരനായ ഒരാൾക്കും പരുക്കേറ്റിട്ടുണ്ട്
പരിക്കേറ്റവരുടെ പരുക്കുകൾ സാരമുള്ളതല്ല. കെട്ടിടം ഉപേക്ഷിച്ചെങ്കിലും ഇവിടെ ശുചിമുറി ഉണ്ടായിരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. ഈ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു. വീണ ജോർജിന് പുറമെ മന്ത്രി വി.എൻ വാസവനും സ്ഥലത്തെത്തിയിട്ടുണ്ട്. ഗാന്ധിനഗർ പൊലിസും സ്ഥലത്തെത്തി.
മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അറിയിച്ചു. 11, 14, 10 വാർഡുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. താഴത്തെ രണ്ടു ശുചിമുറികളും പൂർണമായി ഉപയോഗിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്.
A building collapse has been reported at the Kottayam Medical College Hospital. A portion of the 14th ward caved in, leading to injuries. According to initial reports, two people have been injured, and it is suspected that the victims are children. The collapsed structure was within the hospital premises, and three people were rescued from the debris.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
Kerala
• 2 hours ago
ചിക്കാഗോയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,16 പേർക്ക് പരുക്ക്
International
• 2 hours ago
ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍
International
• 2 hours ago
അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു
uae
• 3 hours ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി; കുരുമുളക് സ്‌പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു
National
• 3 hours ago
ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
Football
• 4 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം
Kerala
• 4 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ
Kerala
• 4 hours ago
സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍
International
• 5 hours ago
കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും
uae
• 5 hours ago
ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
International
• 5 hours ago
ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• 6 hours ago
സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 6 hours ago
ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ
Kerala
• 7 hours ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 7 hours ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 7 hours ago
വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• 7 hours ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 8 hours ago
ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം
qatar
• 7 hours ago
ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• 7 hours ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• 7 hours ago