HOME
DETAILS

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

  
Salah
July 03 2025 | 05:07 AM

jasmine murder case mother and uncle taken into police custody

ആലപ്പുഴ: ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ കേസിൽ മരിച്ച എയ്ഞ്ചൽ ജാസ്മിന്റെ അമ്മയെയും അമ്മാവനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. അമ്മ ജെസി, അമ്മാവൻ അലോഷ്യസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ആദ്യം ജെസിയെയും പിന്നാലെ അലോഷ്യസിനെയും കസ്റ്റഡിയിൽ എടുത്തത്. ജെസിക്കെതിരെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കൽ, കൊലപാതകം മറച്ചുവെക്കാൻ എന്നിവയും അലോഷ്യസിനെ തെളിവ് നശിപ്പിക്കലുമാണ് സംശയിക്കുന്നത്. 

തിങ്കളാഴ്ച രാത്രിയാണ് 29 കാരിയായ എയ്ഞ്ചൽ ജാസ്മിൻ കൊല്ലപ്പെട്ടത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. സാധാരണ മരണമായി കാണിക്കാൻ കുടുംബം ശ്രമിക്കുകയും ചെയ്തു. രാവിലെ വീട്ടുകാരുടെ കരച്ചിലും ബഹളവും കേട്ടാണ് നാട്ടുകാർ ജാസ്മിന്റെ മരണവിവരം അറിയുന്നത്. വീട്ടുകാർ പറഞ്ഞത് പോലെ സ്വാഭാവിക മരണമെന്നാണ് എല്ലാവരും കരുതിയിയിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ നടത്തിയ പൊലിസിന് സംശയം തോന്നിയതു കൊണ്ടാണ് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചതും ഡോക്ടർമാരോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തത്. 

പോസ്റ്റ്‌മോർട്ടത്തിലാണ്  കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നത്. തുടർന്ന് വീട്ടുകാരെ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അച്ഛൻ ജോസ്‌മോൻ കുറ്റം സമ്മതിക്കുകയും ചെയ്തു. വഴക്കിനിടെ മകളുടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും സമ്മതിച്ചു. കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്ന് പ്രതി അച്ഛൻ മൊഴി നൽകി എന്നാണ് പൊലിസ് നൽകുന്ന വിശദീകരണം. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തിരുന്നു.

തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. വഴക്കിനിടെ ജാസ്മിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മകൾ ഭർത്താവുമായി പിണങ്ങി വന്ന് വീട്ടിൽ കഴിയുന്നതുമായി ബന്ധപ്പെട്ടും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. 

സംഭവ സമയത്ത് ജാസ്മിന്റെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. കൊലപാതകം വീട്ടിലെ അംഗങ്ങൾക്കും അറിയാമായിരുന്നു. പേടിച്ചു പോയ കുടുംബം വിവരം പുറത്തു പറയാതെ സാധാരണ മരണമായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലിസ് പറയുന്നു. ഇക്കാരണത്താൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. 

 

In the murder case of Angel Jasmine, who was allegedly killed by her father in Omanappuzha, the mother and maternal uncle of the deceased have been taken into police custody. The two individuals in custody are mother Jessy and uncle Aloysius. Jessy was detained first, followed by Aloysius. Police suspect that Jessy tried to mislead the investigation and cover up the murder, while Aloysius is suspected of destroying evidence.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവർപൂൾ താരം ഡിയാ​ഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

Football
  •  2 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  3 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  3 hours ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  3 hours ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  3 hours ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  4 hours ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  4 hours ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  4 hours ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  5 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്

Kerala
  •  5 hours ago