
ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍

ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി വരി നില്‍ക്കുന്നവര്‍ക്കു നേരെ ഇസ്‌റാഈലിന്റെ ആക്രമണം അവസാനിപ്പിക്കുന്നില്ല. ഇന്ന് മാത്രം 33 പേരെയാണ് ഭക്ഷണ കേന്ദ്രത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ നടത്തുന്ന ആക്രമണമങ്ങളില്‍ 73ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഭക്ഷണകേന്ദ്രങ്ങള്‍ക്ക് നേരെ സയണിസ്റ്റ് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ വിവരണാതീതമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഭീകരമായ രംഗമാണവിടെ. യാതൊരു പ്രകോപനവുമില്ലാതെയാണ് സൈന്യം വെടിയുതിര്‍ത്തത്- ദൃക്‌സാക്ഷികള്‍ പറഞ്ഞു.
48 ണിക്കൂറിനിടെ ഗസ്സയില്‍ 300 മനുഷ്യരെയാണ് ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്. ഈ രണ്ട് ദിവസത്തിനിടെ 26 കൂട്ടക്കൊലകളാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയത്. ഗസ്സ സര്‍ക്കാര്‍ മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടി.
ഗസ്സയില്‍ ഇസ്റാഈല്‍ സൈന്യം കൂട്ടക്കൊല തുടരുന്നതിനിടെ വെടിനിര്‍ത്തലിനുള്ള സാധ്യത തെളിയുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് അതിക്രൂരമായ ഈ കൂട്ടക്കൊലകള്‍ അരങ്ങേറുന്നത്. 60 ദിസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വെടിനിര്‍ത്തല്‍ ഓഫര്‍ ലഭിച്ചെന്നും ഗസ്സ ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്നും ഹമാസ് പ്രതികരിച്ചു. താല്‍ക്കാലി വെടിനിര്‍ത്തലിനുള്ള പുതിയ പ്രപ്പോസലുകള്‍ പഠിക്കുകയാണെന്നും ഹമാസ് പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ഇസ്റാഈല്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്ന് ആവശ്യപ്പെട്ട പ്രതിരോധ സംഘം നേരത്തെ വെടിനിര്‍ത്തലുണ്ടായപ്പോള്‍ രണ്ടാം ഘട്ടത്തിലേക്കു പോകാന്‍ മടിച്ച് ഇസ്റാഈല്‍ കരാര്‍ ലംഘിച്ചതും ചൂണ്ടിക്കാട്ടി.
എന്നാല്‍, വെടിനിര്‍ത്തല്‍ ഇസ്റാഈല്‍ അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗസ്സ പൂര്‍ണമായി തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഹമാസ് ഇനി ഗസ്സയില്‍ അവശേഷിക്കരുതെന്നും ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. മധ്യസ്ഥനായ വിറ്റകോഫിന്റെ നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചതായും വെടിനിര്‍ത്തലിന് അനുകൂലമായ അടയാളങ്ങള്‍ കാണുന്നതായും ഇസ്റാഈല്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
Gaza’s hospitals are filled with bodies following heavy Israeli bombardments that targeted multiple sites across the war-torn enclave. pic.twitter.com/BbXtcJ2ISV
— Quds News Network (@QudsNen) July 3, 2025
അതേസമയം, ഗസ്സയില്‍ ഭക്ഷ്യവസ്തുക്കള്‍ കിട്ടാതായതോടെ ജനങ്ങള്‍ ഇസ്റാഈല്‍ സേനയുടെ നേതൃത്വത്തില്‍ ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി.എച്ച്.എഫ്) നടത്തുന്ന ഭക്ഷണ വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇവിടെ ഭക്ഷണം വാങ്ങാനെത്തിയവരില്‍ 600 പേരെയാണ് അഞ്ചാഴ്ചയ്ക്കിടെ സൈന്യം നിര്‍ദയം വെടിവച്ചുകൊന്നത്. വടക്കന്‍ ഗസ്സയിലെ വലിയ ആശുപത്രിയായ അല്‍ശിഫയില്‍ ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനാല്‍ നൂറുകണക്കിനു രോഗികള്‍ മരണമുഖത്താണെന്ന് അധികൃതര്‍ അറിയിച്ചു.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്റാഈല്‍ ആക്രമണം തുടങ്ങിയതോടെ ഇതുവരെ 57,012 പേരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിനു ശേഷം കൊല്ലപ്പെട്ടത് ആകെ 1,139 പേരാണെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 67 ഫലസ്തീനികളാണ്.
Israel continues its deadly assault on Gaza, killing 33 people in a strike on a food distribution center. Over 300 Palestinians have died in 48 hours, with reports of 26 mass killings. Despite talk of a ceasefire, Israel presses on with its campaign in Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭ്രഷ്‌ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 3 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 3 hours ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 3 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 4 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 4 hours ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 4 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• 4 hours ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 5 hours ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 5 hours ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; 2025ല്‍ 35,00 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 5 hours ago
കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു
Kerala
• 6 hours ago
വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
Kerala
• 6 hours ago
ചിക്കാഗോയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,16 പേർക്ക് പരുക്ക്
International
• 7 hours ago
അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു
uae
• 7 hours ago
സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന് പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്റാഈല്‍
International
• 9 hours ago
കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും
uae
• 9 hours ago
തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• 9 hours ago
ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
International
• 10 hours ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്മെന്റിലെത്തി; കുരുമുളക് സ്പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു
National
• 8 hours ago
ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
Football
• 8 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം
Kerala
• 8 hours ago