
അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപണം, അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഹ്‌റാന്‍ മംദാനെ പുറത്താക്കാന്‍ വഴികള്‍ തേടി ട്രംപ് , പൗരത്വം റദ്ദാക്കാനും നീക്കം

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനിയെ പുറത്താക്കാന്‍ പഠിച്ച് പണി പതിനെട്ടും പയറ്റി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൊഹ്‌റാന്‍ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത തേടുകയാണ് യു.എസ് ഭരണകൂടം. മംദാനി അനധികൃത കുടിയേറ്റക്കാരനാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ കുടിയേറ്റ അറസ്റ്റുകള്‍ തടഞ്ഞാല്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയും ട്രംപ് മുഴക്കി.
വിദേശത്ത് ജനിച്ച പൗരന്‍മാരുടെ പൗരത്വം റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായി മംദാനിയുടേയും പൗരത്വം റദ്ദാക്കാനുള്ള നീക്കമാണ് യു.എസ് ഭരണകൂടം നടത്തുന്നത്. മംദാനിയുടെ പൗരത്വത്തെ കുറിച്ച് അന്വേഷിക്കാനുള്ള നീക്കങ്ങള്‍ വൈറ്റ് ഹൗസ് സെക്രട്ടറി കാരോളിന ലീവിറ്റിന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്നാണ് സൂചന. ടെന്നീസീലെ റിപബ്ലിക്കന്‍ സെനറ്ററുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
33കാരനായ മംദാനി ഉഗാണ്ട പൗരനാണ്. 1998 മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയാലാണ് താമസിക്കുന്നത്. 2018ല്‍ അദ്ദേഹത്തിന് യു.എസ് പൗരത്വം ലഭിച്ചു. തെരഞ്ഞൈടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ മേയര്‍ ആകുന്ന ആദ്യം മുസ്‌ലിം അയിരിക്കും അദ്ദേഹം. ഫലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിലൂടെ മാധ്യമശ്രദ്ധ നേടിയിട്ടുണ്ട് മംദാനി. മംദാനി യു.എസ് പൗരനല്ലെന്ന് പറയുന്നതിന് യാതൊരു തെളിവുമില്ല എന്നതാണ് യാഥാര്‍ഥ്യമെന്നിരിക്കെ ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്.
'എന്നെ അറസ്റ്റ് ചെയ്യുന്നുമെന്നും പൗരത്വം റദ്ദാക്കി തടങ്കല്‍പാളയത്തിലാക്കി നാടുകടത്തുമെന്നും യു.എസ് പ്രസിഡന്റ് പറയുന്നുണ്ട്. ഞാന്‍ ഒരു നിയമ ലംഘനവും നടത്തിയിട്ടില്ല. നമ്മുടെ നഗരത്തെ ഭീതിയിലാഴ്ത്താനുളള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല- തന്നെ അറസ്റ്റ് ചെയ്യുമെന്ന ട്രംപിന്റെ ഭീഷണിയില്‍ മംദാനി പ്രതികരിച്ചു.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സ്ഥാനം സൊഹ്‌റാന്‍ മംദാനി ഉറപ്പിച്ചിരുന്നു. ഡെമോക്രാറ്റിക് പ്രൈമറിയുടെ ആദ്യ ഘട്ടത്തില്‍ നേരത്തേ വിജയിച്ചിരുന്ന മംദാനി റാങ്ക്ഡ് ചോയ്‌സ് വോട്ടിങ്ങിലും മുന്‍തൂക്കം നേടി. രണ്ടാം ഘട്ടത്തില്‍ പ്രധാന എതിരാളി മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കൗമോയെക്കാള്‍ 12 ശതമാനം അധികം വോട്ടാണ് 33കാരന്‍ സ്വന്തമാക്കിയത്. നവംബര്‍ നാലിനാണ് മേയര്‍ തെരഞ്ഞെടുപ്പ്.
ഇന്തോ-അമേരിക്കന്‍ വംശജനും നിയമസഭാംഗവുമായ സഹ്‌റാം മംദാനി പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടന്‍ അക്കാദമീഷ്യന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ്. ക്വീന്‍സില്‍ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി.
ഡെമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള നഗരത്തില്‍ ആദ്യമായാണ് മുസ്‌ലിം മേയര്‍ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. ഇസ്‌റാഈലിന് പുറത്ത് ഏറ്റവും കൂടുതല്‍ ജൂതര്‍ താമസിക്കുന്ന പ്രദേശമാണ് ന്യൂയോര്‍ക് സിറ്റി. ഇവിടെയാണ് ഇസ്‌റാഈല്‍-സയണിസ്റ്റ് അനുകൂലി ആന്‍ഡ്ര്യൂ ക്വോമോ പരാജയപ്പെടുത്തിയാണ് മേയര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രൈമറിയില്‍ അദ്ദേഹം വിജയിക്കുന്നത്. പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളും ജനസംഖ്യയുടെ 10 ശതമാനത്തിലേറെ വരുന്ന ജൂതവോട്ടുകളും നേടി ക്വോമോ അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
മംദാനിക്ക് അഭിനന്ദനവുമായി ബെര്‍നി സാന്റേഴ്സ് അടക്കമുള്ള പ്രമുഖര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എതിരാളികളുടെ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ പിന്തുണക്കെതിരെയാണ് മംദാനി വിജയം നേടിയതെന്ന് സാന്റേഴ്സ് പറഞ്ഞു.
Democratic NYC mayoral candidate Sohhrab Mamdani, son of filmmaker Mira Nair, faces threats from former President Donald Trump to revoke his citizenship. Despite leading in primaries, Mamdani's support for Palestine has drawn political backlash as he nears a historic victory as the city's first Muslim mayor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• 11 hours ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 12 hours ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 12 hours ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 12 hours ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 12 hours ago
'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്
uae
• 12 hours ago
അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ
Football
• 13 hours ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 13 hours ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• 13 hours ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 13 hours ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 14 hours ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• 14 hours ago
ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി
International
• 14 hours ago
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 14 hours ago
ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം
Cricket
• 15 hours ago
ഉപയോഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 15 hours ago
ഒക്ട ബ്ലാക്ക്: ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്യുവി വിപണിയിൽ
auto-mobile
• 15 hours ago
പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ
Cricket
• 16 hours ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• 14 hours ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 15 hours ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• 15 hours ago