
മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു കെട്ടിടമുണ്ട്. കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തവാർത്തകൾ കേൾക്കുമ്പോൾ ഭയം ഇരട്ടിയാക്കുന്ന 40 വർഷം പഴക്കമുള്ള കെട്ടിടം. തറമുതൽ നാലാംനിലയുടെ ടെറസുവരെ വിണ്ടുകീറിയും കല്ലുകൾ ഇളകിമാറിയും അപകടാവസ്ഥയിലെന്ന് തോന്നിക്കുന്ന കെട്ടിടം. ബുധനാഴ്ച വൈകീട്ട് 5.30 വരെയുള്ള ആശുപത്രിയിലെ കണക്കുപ്രകാരം ഈ കെട്ടിടത്തിൽ വിവിധ വാർഡുകളിലായി 368 രോഗികൾ ചികിത്സയിലുണ്ട്. കൂടാതെ ഇവരുടെ കൂട്ടിരിപ്പുകാരും.
കണ്ണ് ഓപറേഷൻ തിയറ്റർ, കണ്ണ് രോഗചികിത്സാ വിഭാഗം, ദന്തരോഗ ചികിത്സാ വിഭാഗം എന്നിവ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഐ.സി.യു, സി.എസ്.എസ്.ഡി, കാത്ത് ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് രണ്ടാം നിലയിൽ. മൂന്നാം നിലയിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും മെഡിസിൻ വാർഡാണ്. ഓർത്തോ വാർഡ്, ഹൃദ്രോഗ വിഭാഗം, മെഡിസിൻ, റസ്‌പിറേറ്ററി മെഡിസിൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
നാലുനിലകളിലും ടോയ്ലറ്റ് ബ്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ഈ ഭാഗത്താണ് കെട്ടിടം തകർച്ചാ ഭീഷണിയിലെന്ന് തോന്നിക്കുന്ന രീതിയിൽ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്.
അപകടം സംഭവിച്ചാൽ വലിയ ദുരന്തമാകും നേരിടേണ്ടിവരിക. 1982ൽ ഉപമുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് കെട്ടിടത്തിനു ശിലയിട്ടത്. അന്ന് ജില്ലാ ആശുപത്രിക്കു വേണ്ടി പോളി ക്ലിനിക്ക് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്ന പേരിലാണ് കെട്ടിടം പണിതത്.
താഴ് ഭാഗം മുതൽ കെട്ടിടത്തിൻ്റെ നാലാം നിലവരെ പലയിടത്തായി സിമൻ്റുകൾ അടർന്നു വീണിരുന്നു. രോഗികൾ ആശങ്ക പ്രകടിപ്പിച്ചതോടെ പുറമേ അറ്റക്കുറ്റ പ്രവൃത്തി നടത്തി. താഴ് ഭാഗത്തുനിന്നും നാല് മീറ്ററോളം ഉയരത്തിൽ ചുമരിലെ കല്ലുകൾ ഇടിഞ്ഞുവീണിരുന്നു. ഇവിടെ സിമൻ്റ് കട്ടകൾ ഉപയോഗിച്ച് നിറച്ചിരിക്കുകയാണിപ്പോൾ.
കെട്ടിടത്തിൻ്റെ പല ഭാഗങ്ങളിലും കേടുപാടുകൾ കണ്ടിട്ടും പരിശോധിക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ല. ഈ കെട്ടിടത്തിനോട് ചേർന്ന് പുതിയ കംഫർട്ട് സ്റ്റേഷൻ നിർമിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇത് പിന്നീട് ഉപേക്ഷിച്ചു. കെട്ടിടത്തിൻ്റെ ഫിറ്റ്നസ് സംബന്ധിച്ച പരിശോധനക്ക് പദ്ധതി തയാറാക്കുന്നതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ ഇന്നലെ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഫണ്ട് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
A 40-year-old building at Manjeri Medical College Hospital has raised serious safety concerns, especially after a similar building collapse at Kottayam Medical College Hospital recently resulted in fatalities. With over 368 patients and their attendants currently housed in the precarious structure, fears are growing about a potential disaster. The building shows visible signs of wear and tear, with cracks and loose stones from the ground floor to the fourth floor's terrace ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു
entertainment
• 4 hours ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• 4 hours ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• 4 hours ago
മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്
Kerala
• 4 hours ago
തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ
Kerala
• 4 hours ago
വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം
National
• 4 hours ago
ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• 4 hours ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• 4 hours ago
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• 4 hours ago
വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം
Kerala
• 4 hours ago
തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• 5 hours ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• 5 hours ago
വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• 12 hours ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 13 hours ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 14 hours ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 14 hours ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 14 hours ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 14 hours ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 13 hours ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 13 hours ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 13 hours ago