HOME
DETAILS

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

  
സ്വന്തം ലേഖകർ
July 05 2025 | 02:07 AM

Dilapidated Hospital Buildings Pose Risk in Kannur

കണ്ണൂർ/ കാസർകോട്: കോട്ടയത്ത് മാത്രമല്ല, കണ്ണൂരിലെ സർക്കാർ ആശുപത്രികളിലും 'ദുരന്തം 'പതിയിരിപ്പുണ്ട്. ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ പലതും എപ്പോഴും നിലംപൊത്താമെന്ന അവസ്ഥയിലാണ്. ജീവൻ പണയപ്പെടുത്തിയാണ് ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും കഴിയുന്നത്. 

'അമ്മയും കുഞ്ഞും' ബ്ലോക്കിനടുത്തുള്ള പഴയ വനിതാ സർജറി ബ്ലോക്ക് കെട്ടിടം പൊളിച്ചുമാറ്റാൻ നടപടിയായില്ല. 60 വർഷം പഴക്കമുണ്ട് ഇതിന്. ഈ കെട്ടിടത്തിലാണ് ഓക്‌സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത്. 

ടെക്‌നീഷന്മാരും ഇലക്ട്രീഷ്യന്മാരും വിശ്രമിക്കുന്നതും. കോൺക്രീറ്റ് സീലിങ് ഇളകി ഇരുമ്പുകമ്പി തുരുമ്പെടുത്തു. ചോർച്ചയുണ്ട്. കോൺക്രീറ്റ് പാളികൾ ഏതുനേരവും അടർന്നുവീഴാം. ഇവിടേക്ക് ആളുകൾ പ്രവേശിക്കാതിരിക്കാൻ പ്ലാസ്റ്റിക് കയർ കെട്ടിയാണ് സുരക്ഷ ഒരുക്കിയത്. ഈ കെട്ടിടത്തിന് സമീപത്താണ് അമ്മയും കുഞ്ഞും ബ്ലോക്ക്. ഈ ബ്ലോക്കിന്റെ ചുമരുകളിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ചോർച്ചയുണ്ടായി. മഴവെള്ളപൈപ്പ് ലീക്കായതാണ് ചോരാനുള്ള കാരണമെന്നും മഴ നിന്നാൽ  അറ്റകുറ്റപ്പണികൾ നടത്തുമെന്നുമെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. 

രണ്ടാഴ്ച മുൻപ് ഓപറേഷൻ തിയേറ്ററിൽ ചോർച്ചയുണ്ടായി ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു. തലശേരി ജനറൽ ആശുപത്രിയിൽ ചോർച്ചകാരണം കുട്ടികളുടെ ഐ.സി.യു അടച്ചിട്ട് ഒരുമാസം പിന്നിട്ടു. വാർഡിലും കനത്ത ചോർച്ച. കുട്ടികളെ ജില്ലാ ആശുപത്രിയിലേക്കും മെഡിക്കൽ കോളജുകളിലേക്കുമാണ് റഫർ ചെയ്യുന്നത്. ആശുപത്രിക്ക് സമീപത്തെ അരയാലിന്റെ വേര് ആശുപത്രി കെട്ടിടത്തിലേക്ക് പടർന്ന് കെട്ടിടവും അപകടാവസ്ഥയിലാണ്.

പാനൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടക്കാതായിട്ട് കൊല്ലങ്ങളായി. പയ്യന്നൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചുവെങ്കിലും പഴയ ഇരുനില കെട്ടിടം പൊളിച്ചു മാറ്റിയിട്ടില്ല. സൺഷൈഡുകൾ പൊളിഞ്ഞുവീണതോടെ നാലു ചുറ്റിലും കോൺക്രീറ്റ് മുറിച്ചുമാറ്റി. വലിയ കോൺക്രീറ്റ് പാളികൾ ഇപ്പോഴും അപകട നിലയിൽ തൂങ്ങി നിൽക്കുകയാണ്.
കോട്ടയത്ത് കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ചതിന് സമാനമായ ദുരന്തത്തിന് കാതോർത്ത് ആശുപത്രി കെട്ടിടം. 
കാസർകോട് ജനറൽ ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ടി.ബി കേന്ദ്രമാണ് ഭീതിയാകുന്നത്. കേന്ദ്രത്തിന്റെ കെട്ടിടം പൊളിച്ചുമാറ്റിയത് ഒരു വർഷം മുമ്പാണ്. 

ശേഷം പ്രവർത്തിക്കുന്നത് ഉപയോഗ യോഗ്യമല്ലെന്ന് അധികൃതർ തന്നെ ബോർഡ് വച്ച കെട്ടിടത്തിലാണ്. മേൽക്കൂര പൂർണമായും പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ച നിലയിലാണ്. ഔട്ട് പേഷ്യന്റ്‌ വിഭാഗം, സാമ്പിൾ കലക്ഷൻ സെന്റർ എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

Kannur's district hospital has several old buildings on the verge of collapse, posing a risk to staff and patients. One 60-year-old building near the 'Mother and Child' block, used for storing oxygen cylinders, is particularly concerning. Despite the danger, no action has been taken to demolish or repair these structures. I'd love to find more info on this, but can't seem to dig it up - maybe try searching online for updates?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവ എഴുത്തുകാരി ; തന്നെ മോശമായി ചിത്രീകരിച്ചെന്നും ഇരയാക്കിയ നിരവധി പേരെ അറിയാമെന്നും ഹണി ഭാസ്‌കര്‍

Kerala
  •  19 hours ago
No Image

കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം; ഏതെല്ലാം ചാനലിൽ കളി കാണാം?

Cricket
  •  19 hours ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; ഫോണ്‍ സെല്ലിന്റെ ഭിത്തിയില്‍ ഒളിപ്പിച്ച നിലയില്‍

Kerala
  •  19 hours ago
No Image

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം

Kerala
  •  19 hours ago
No Image

സുൽത്താനെ ടവർ ലൊക്കേഷൻ ചതിച്ചു; വീടിന്റെ മച്ചിന്മേൽനിന്ന് പൊക്കി പൊലിസ്

Kerala
  •  20 hours ago
No Image

കൊച്ചി- ലക്ഷദ്വീപ് സർവിസ് അടുത്തമാസം ആരംഭിക്കും; ദ്വീപിലേക്ക് പറക്കാം സീപ്ലെയിനിൽ

Kerala
  •  20 hours ago
No Image

അഴിമതിക്കാരെക്കൊണ്ട് പൊറുതിമുട്ടി റവന്യൂ വകുപ്പ്; പിരിച്ചുവിട്ടത് 72 ഉദ്യോഗസ്ഥരെ

Kerala
  •  20 hours ago
No Image

വ്യാജ വോട്ട്; മലപ്പുറത്ത് അഞ്ച് പേർക്കെതിരേ കേസ്

Kerala
  •  20 hours ago
No Image

ലഹരിക്കേസ്; 'പാപക്കറ' വീഴാതിരിക്കാൻ ആഭ്യന്തരവകുപ്പ്

Kerala
  •  20 hours ago
No Image

മാമി തിരോധാനത്തിന് രണ്ട്‌ വർഷം; ഉത്തരമില്ലാതെ ക്രൈംബ്രാഞ്ച്

Kerala
  •  20 hours ago