HOME
DETAILS

മഴ കനക്കുന്നു; ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്; സമീപവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

  
Web Desk
August 17 2025 | 14:08 PM

red alert has been issued in nine dams kerala

തിരുവനന്തപുരം: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കക്കി, മൂഴിയാര്‍, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാര്‍ക്കുടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, തൃശൂര്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, വയനാട് ബാണാസുരസാഗര്‍ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ്. 

പരമാവധി സംഭരണ ശേഷി കഴിഞ്ഞതിനാല്‍ നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ ഡാമുകള്‍ക്ക് അരികിലും, പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ബാണാസുര സാഗറിന്റെ ഷട്ടറുകള്‍ ഉച്ചയ്ക്ക് ഉയര്‍ത്തിയിരുന്നു. 

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

17/08/2025: വയനാട്, കണ്ണൂർ, കാസറഗോഡ്

18/08/2025: കണ്ണൂർ, കാസറഗോഡ്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മഞ്ഞ അലർട്ട്

17/08/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

18/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്

19/08/2025: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

20/08/2025: കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

Heavy rain and rising water levels, a red alert has been declared at nine dams in the state. The alert is for these dams: Kakki, Moozhiyar (Pathanamthitta), Mattupetty, Kallarkutty, Idukki, Irattayar, Lower Periyar (Idukki), Sholayar, Peringalkuthu (Thrissur), and Banasurasagar (Wayanad).

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ഷൻ കമ്മിഷൻമാരെ രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യുക: വിടി ബൽറാം

Kerala
  •  3 hours ago
No Image

മാഞ്ചസ്റ്റർ ചുവന്നില്ല; ചെകുത്താന്മാരെ വെട്ടി പീരങ്കിപ്പട പടയോട്ടം തുടങ്ങി

Football
  •  4 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; കുവൈത്തിൽ 258 പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  4 hours ago
No Image

സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു; വാര്‍ത്താ സമ്മേളനം രാഷ്ട്രീയ പ്രസ്താവനയായി മാറി: വിഎസ് സുനില്‍ കുമാര്‍

Kerala
  •  4 hours ago
No Image

ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് 

qatar
  •  4 hours ago
No Image

കാൽനടയാത്രക്കാർ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കണം; ബോധവൽക്കരണത്തിനായി വീഡിയോ പങ്കുവെച്ച് ഷാർജ പൊലിസ്

uae
  •  4 hours ago
No Image

'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്

National
  •  5 hours ago
No Image

വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Kerala
  •  5 hours ago
No Image

രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  5 hours ago
No Image

സം​ഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി

uae
  •  5 hours ago