HOME
DETAILS

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

  
Web Desk
August 17 2025 | 14:08 PM

Maharashtra Governor CP Radhakrishnan NDAs Vice Presidential candidate

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷനായിരുന്ന ഇദ്ദേഹം ആര്‍എസ്എസിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. ബിജെപി നേതൃയോഗത്തിലാണ് സ്ഥാനാര്‍ഥിയെ കുറിച്ച് അന്തിമ തീരുമാനമായത്. 

ജനസംഘത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം. കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുന്‍പ് ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുൻ ഉപരാഷ്ട്രപതി ആയിരുന്ന ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സെപ്റ്റംബർ 9ന് വോട്ടെടുപ്പ് നടത്തുമെന്നാണ് ഇലക്ഷൻ കമ്മീഷൻ അറിയിച്ചിട്ടുള്ളത്. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാൻ ഈ മാസം 21 വരെ സമയം അനുവദിച്ചു. 

സെപ്റ്റംബർ 9ന് രാവിലെ പത്ത് മണി മുതൽ വൈകീട്ട് 5 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25.

കഴിഞ്ഞ ജൂലൈ 21നാണ് ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ആയിരുന്ന ജഗ്ദീപ് ധൻകർ സ്ഥാനം ഒഴിഞ്ഞത്. പെട്ടെന്നുണ്ടായ രാജി വലിയ വിവാദങ്ങൾക്ക് വഴി വെക്കുകയും, എൻഡിഎ സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. ആരോഗ്യ സംക്ഷണത്തിന് മുൻഗണന നൽകാൻ വേണ്ടിയാണ് രാജിയെന്നും, തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ ധൻകർ പറഞ്ഞിരുന്നു.

എന്നാൽ രാജിക്ക് പിന്നിൽ രാഷ്ട്രീയ കാര്യങ്ങളാണെന്നും, ബിജെപി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ജസ്റ്റിസ് യശ്വന്ത് ശർമയെ പദവിയിൽ നിന്ന് നീക്കാനുള്ള രാജ്യസഭാ നോട്ടീസ് സ്വീകരിച്ചതിന് പിന്നാലെയാണ് ധൻകർ രാജിവെച്ചത്. 

Maharashtra Governor C.P. Radhakrishnan has been chosen as the NDA’s Vice Presidential candidate



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് 

qatar
  •  4 hours ago
No Image

കാൽനടയാത്രക്കാർ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കണം; ബോധവൽക്കരണത്തിനായി വീഡിയോ പങ്കുവെച്ച് ഷാർജ പൊലിസ്

uae
  •  4 hours ago
No Image

'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്

National
  •  5 hours ago
No Image

വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Kerala
  •  5 hours ago
No Image

രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  5 hours ago
No Image

സം​ഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി

uae
  •  5 hours ago
No Image

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (18-8-2025) അവധി

Kerala
  •  5 hours ago
No Image

അസംബ്ലിക്കിടെ അച്ചടലംഘനം നടത്തിയെന്ന് ആരോപണം; പത്താം ക്ലാസുകാരനെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചു; കര്‍ണപടം പൊട്ടി

Kerala
  •  5 hours ago
No Image

ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം

latest
  •  6 hours ago
No Image

എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്

Football
  •  6 hours ago