നീലേശ്വരത്ത് ലോട്ടറി ചൂതാട്ടം പിടികൂടി രണ്ടു കേസുകളിലായി നാലു പേര് അറസ്റ്റില്‍ 8850 രൂപയും ലാപ്ടോപും പിടിച്ചെടുത്തു
നീലേശ്വരം: നീലേശ്വരത്ത് വന്‍ ലോട്ടറി ചൂതാട്ടം പിടികൂടി. എഴുത്തു ലോട്ടറി ചൂതാട്ടമാണു നീലേശ്വരം എസ്.ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. രണ്ടു കേസുകളിലായി നാലു പേര് അറസ്റ്റിലായി.
മുഖ്യകണ്ണി നീലേശ്വരത്തെ കെ.പി അരവിന്ദാക്ഷന് (48), ഏജന്റുമാരായ ഉപ്പിലിക്കൈയിലെ എം രതീഷ് (37), ധര്‍മടത്തെ ടി.സി ശ്രീജിത്ത് (38), മുഴക്കോത്തെ ടി.പി അരവിന്ദാക്ഷന് (49) എന്നിവരാണ് അറസ്റ്റിലായത്. ലോട്ടറി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഏജന്റുമാരില്‍ നിന്നു 8850 രൂപയും പ്രധാന കണ്ണിയില്‍ നിന്നു ലാപ്ടോപ്പും പിടിച്ചെടുത്തു. ഏജന്റുമാര്‍ മുഖേന അവസാന മൂന്നു നമ്പര്‍ എഴുതിക്കൊടുത്ത് നറുക്കെടുപ്പ് സമയത്ത് സമ്മാനം ലഭിക്കുന്ന രീതിയാണ് എഴുത്തു ലോട്ടറി.
നീലേശ്വരത്ത് എഴുത്തു ലോട്ടറി വ്യാപാരം നടക്കുന്ന കാര്യം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു പരിശോധന. ലക്ഷങ്ങളുടെ ചൂതാട്ടമാണു ദിവസവും ഇവര്‍ നടത്തിയിരുന്നതെന്നു പൊലിസ് പറഞ്ഞു. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. ജില്ലയിലെ മറ്റു ചില കേന്ദ്രങ്ങളിലും ഇത്തരത്തില്‍ പരിശോധന നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."