HOME
DETAILS

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

  
Sabiksabil
July 05 2025 | 06:07 AM

Kottayam Medical College Accident Wont Let Anyone Hound Veena George Says KU Jeneesh Kumar MLA

 

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ വിമർശനങ്ങൾക്കിടെ, മന്ത്രിയെ ശക്തമായി പിന്തുണച്ച് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെ, വലതുപക്ഷവും മാധ്യമങ്ങളും മന്ത്രിയെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “കേരളത്തിന്റെ ആരോഗ്യമേഖലയെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയത് ഇടതുപക്ഷ സർക്കാരാണ്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കോന്നി മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ഇത്തരം വേട്ടയാടലിനെതിരെ കയ്യുംകെട്ടി നോക്കിനിൽക്കില്ലയെന്നും” അദ്ദേഹം വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടവും കൂട്ടിരിപ്പുകാരിയായ ബിന്ദുവിന്റെ മരണവും ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് എം.എൽ.എ പറഞ്ഞു. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. എന്നാൽ, ഈ സംഭവത്തെ മുൻനിർത്തി കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കാൻ വലതുപക്ഷവും മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷ സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. വീണാ ജോർജിനെ വേട്ടയാടാൻ വിട്ടുകൊടുക്കില്ല,” എന്ന് എം.എൽ.എ കുറിപ്പിൽ ആവർത്തിച്ചു.

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഇന്നും സംസ്ഥാനവ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്കും, പത്തനംതിട്ടയിൽ മന്ത്രിയുടെ വീടിനും എം.എൽ.എ ഓഫീസിനും മുന്നിൽ പ്രതിഷേധ മാർച്ചുകൾ നടക്കുന്നു. പ്രതിഷേധം മുന്നിൽക്കണ്ട് മന്ത്രിയുടെ വീടിനും ഓഫീസിനും ചുറ്റും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. അപ്രതീക്ഷിത പ്രതിഷേധങ്ങളും കരിങ്കൊടി പ്രകടനങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്. മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

സർക്കാർ ഇടപെടൽ: കുടുംബത്തിന് ധനസഹായവും വാഗ്ദാനങ്ങളും

അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബം സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചതിനെ തുടർന്ന്, മന്ത്രി വി.എൻ. വാസവനും ജില്ലാ കലക്ടറും ഉൾപ്പെടെയുള്ളവർ ഇന്നലെ തലയോലപ്പറമ്പിലെ കുടുംബത്തിന്റെ വീട്ടിലെത്തി. മെഡിക്കൽ കോളേജ്ന്റെ എച്ച്.ഡി.എസ് ഫണ്ടിൽനിന്ന് 50,000 രൂപ അടിയന്തര ധനസഹായമായി കൈമാറി. ബിന്ദുവിന്റെ മകളുടെ ചികിത്സ സൗജന്യമായി ഉറപ്പാക്കുമെന്നും മകന് താത്കാലിക ജോലി നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്തു. സ്ഥിര ജോലി സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കും. ഈ മാസം 11ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ധനസഹായം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രി വി.എൻ. വാസവൻ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. “അപകടം ഗുരുതരമല്ലെന്ന വ്യാഖ്യാനം രക്ഷാപ്രവർത്തനത്തെ ബാധിച്ചു,” എന്നും പരാതിയിൽ ആരോപിക്കുന്നു.

ജില്ലാ കലക്ടറുടെ അന്വേഷണം

അപകടത്തെക്കുറിച്ച് ജില്ലാ കലക്ടർ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ ആളുകളെ പ്രവേശിപ്പിച്ചതെങ്ങനെ, ബാത്ത്റൂം കോംപ്ലക്സ് തുറന്നുകൊടുത്തതെന്തിന് തുടങ്ങിയ ചോദ്യങ്ങൾ അന്വേഷണത്തിൽ പ്രധാനമാണ്. ബാത്ത്റൂം കോംപ്ലക്സ് പൂട്ടിയിട്ടിരുന്നുവെങ്കിലും, ഓപ്പറേഷന് ശേഷമുള്ള രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തുറന്നുനൽകിയതെന്ന് കലക്ടർ വ്യക്തമാക്കി. യു.ഡി.എഫ് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

 

In the wake of the Kottayam Medical College building collapse, Konni MLA KU Jeneesh Kumar strongly defends Health Minister Veena George, condemning the right-wing and media for targeting her. Highlighting her leadership in advancing Kerala's healthcare, including significant developments in Konni, he vows to stand against attempts to discredit her



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  5 hours ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  5 hours ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  6 hours ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  6 hours ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  6 hours ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  6 hours ago
No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  6 hours ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  13 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  13 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  14 hours ago