HOME
DETAILS

രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

  
Shaheer
July 06 2025 | 04:07 AM

Kuwait to Rename 591 Streets with Numbers in Major Urban Revamp

കുവൈത്ത് സിറ്റി: രാജ്യത്തെ 591 തെരുവുകളുടെ പേര് അക്കങ്ങള്‍ ഉപയോഗിച്ച് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ച് കുവൈത്ത്. പേര് നല്‍കിയിരുന്ന റോഡുകളും പൊതുസ്ഥലങ്ങളും ഘട്ടംഘട്ടമായി സംഖ്യാ ഐഡന്റിഫയറുകള്‍ ഉപയോഗിച്ച് ഏകീകൃതവും വ്യവസ്ഥാപിതവുമായ നാമകരണ സംവിധാനത്തിലേക്ക് 
മാറ്റുകയാണ് ലക്ഷ്യം.

മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മനല്‍ അല്‍ അസ്‌ഫോര്‍ അധ്യക്ഷത വഹിച്ച കുവൈത്ത് നാമകരണ കമ്മിറ്റി യോഗത്തില്‍ സംരംഭത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 591 തെരുവുകള്‍ക്ക് സംഖ്യാ ലേബലുകള്‍ നല്‍കാനും, മൂന്ന് പ്രധാന തെരുവുകള്‍ക്ക് അറബ് തലസ്ഥാനങ്ങളുടെയോ നഗരങ്ങളുടെയോ പേര് നല്‍കാനും കമ്മിറ്റി തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2025 മെയ് 20ലെ മന്ത്രിസഭാ തീരുമാനപ്രകാരം, തെരുവുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും വ്യക്തിഗത പേര് നല്‍കുന്നത് നിര്‍ബന്ധമായും സംഖ്യകളാക്കി മാറ്റണമെന്ന് നിര്‍ദേശിക്കുന്നു. കുവൈത്ത് ഭരണകുടുംബാംഗങ്ങളുടെയോ, സഖ്യകക്ഷി രാഷ്ട്രങ്ങളുടെ ഭരണാധികാരികളുടെയോ പേര് നല്‍കുന്നതിന് മാത്രമേ ഇളവ് അനുവദിക്കൂ. എന്നാല്‍, ഇത്തരം പേര് നല്‍കല്‍ കര്‍ശനമായ പരിശോധനയ്ക്കും പരസ്പര സഹകരണത്തിനും വിധേയമാക്കും.

ഭാവിയില്‍ വ്യക്തിപരമായ പേര് നല്‍കുന്നത് കര്‍ശനമായി പരിമിതപ്പെടുത്തുമെന്നും പുതിയതും നിലവിലുള്ളതുമായ റോഡുകള്‍ക്ക് ഏകീകൃത സംഖ്യാ സംവിധാനം നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചരിത്രപരമോ നയതന്ത്രപരമോ ആയ പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇളവുകള്‍ അനുവദിക്കൂ. വ്യക്തികളെ പരാമര്‍ശിക്കാത്ത നിലവിലുള്ള പേരുകള്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാമകരണ ചട്ടക്കൂടിന് മന്ത്രിസഭ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടുണ്ട്. ഭേദഗതികള്‍ അന്തിമ അംഗീകാരത്തിനായി മുനിസിപ്പല്‍ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ മുനിസിപ്പല്‍ കാര്യ സഹമന്ത്രിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

As part of a major urban planning initiative, Kuwait has announced the renaming of 591 streets across the country using numerical identifiers. The move aims to simplify navigation and improve address systems.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  8 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  8 hours ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  9 hours ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  9 hours ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  9 hours ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  9 hours ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  9 hours ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  9 hours ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  9 hours ago