HOME
DETAILS

കുത്തനെ ഇടിഞ്ഞു; സ്വര്‍ണത്തിന് ഇന്ന്  ഈ മാസത്തെ ഏറ്റവും കുറഞ്ഞവില, അറിയാം...

  
Farzana
July 07 2025 | 06:07 AM

Gold in  Lowest Price this Month

കൊച്ചി: സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് കേരളത്തിലും വില താഴ്ന്നത്. അതേസമയം, സ്വര്‍ണവിലയുടെ ഇന്നത്തെ കുറവില്‍ അമിത പ്രതീക്ഷ വേണ്ടെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണി വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ബ്രിക്‌സുമായി സഹകരിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ തീരുവ യുദ്ധത്തിന് ട്രംപ് തുടക്കിട്ടത് വിപണിയെ ഉലച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളെയാണ് ട്രംപ് വീണ്ടും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 

ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കയുടെ വിപണിയിലും ആശങ്കയാണ് നിലനില്‍ക്കുന്നത്. അമേരിക്കയുമായി എല്ലാ രാജ്യങ്ങള്‍ക്കും വ്യാപാര ബന്ധമുള്ളതിനാല്‍ ഇതിന്റെ അലയൊലികള്‍ ആഗോളതലത്തില്‍ വ്യാപിക്കുകന്നുവെന്നതാണ് ആശങ്ക ഉയരാനുള്ള മറ്റൊരു കാരണം. ട്രംപിന്റെ നയങ്ങളിലെ ആശയക്കുഴപ്പം ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ലോക വ്യാപാരം ഡോളറില്‍ ആളയതിനാല്‍ എല്ലാ കറന്‍സികളുടെയും വിനിമയ നിരക്കിനെയും ബാധിക്കുന്നു.

ഇന്നത്തെ സ്വര്‍ണവില അറിയാം

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്  400 രൂപയാണ് കുറഞ്ഞത്. 72080 രൂപയാണ് പവന്റെ വില. 22 കാരറ്റ് സ്വര്‍ണത്തിനാണ് ഈ വില. സാദാരണ ഗതിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്നത് 22 കാരറ്റ് സ്വര്‍ണമാണ്.  ഗ്രാമിന് 50 രൂപ താഴ്ന്ന് 9010 രൂപയായിട്ടുണ്ട്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ താഴ്ന്ന് 7390 രൂപയായി. വെള്ളിയുടെ വിലക്ക് കേരളത്തില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 116 രൂപ എന്ന നിരക്കില്‍ തന്നെ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3310 ഡോളറിലേക്ക് താഴ്ന്നു.

വില വിവരം അറിയാം
24 കാരറ്റ്
ഗ്രാമിന് 54 രൂപ കുറഞ്ഞു 9,829
പവന് 432 രൂപ കുറഞ്ഞു 78,632

22കാരറ്റ്
ഗ്രാമിന് 50 രൂപ കുറഞ്ഞു 9,010
പവന് 400 രൂപ കുറഞ്ഞു 72,080

18 കാരറ്റ്
ഗ്രാമിന് 41 രൂപ കുറഞ്ഞു 7,372
പവന് 328 രൂപ കുറഞ്ഞു 58,976


ആഭരണം വാങ്ങുമ്പോള്‍ എത്ര നല്‍കണം
22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് 72,080 രൂപ. ആഭരണമാവുമ്പോള്‍ ഇത് ഇനിയും കൂടും. 22 കാരറ്റ് സ്വര്‍ണം പവന് 79000 രൂപ വരെ ചെലവ് വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനത്തില്‍ കണക്കാക്കുമ്പോഴാണിത്. അതേസമയം, കൂടുതല്‍ ഡിസൈന്‍ ഉള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വീണ്ടും കൂടും. അപ്പോള്‍ ആഭരണങ്ങളുടെ വിലയും വര്‍ധിക്കും. പണിക്കൂലിക്ക് പുറമെ മൂന്ന് ശതമാനം ജി.എസ്.ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കേണ്ടതുണ്ട്.

Date Price of 1 Pavan Gold (Rs.)
1-Jul-25 72160
2-Jul-25 72520
3-Jul-25 Rs. 72,840 (Highest of Month)
4-Jul-25 72400
5-Jul-25 72480
6-Jul-25
Yesterday »
72480
7-Jul-25
Today »
Rs. 72,080 (Lowest of Month)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  2 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  2 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  2 days ago