HOME
DETAILS

വമ്പന്‍ കുതിപ്പിലും ടെന്‍ഷനില്ലാതെ ചിലര്‍;  കുറഞ്ഞ വിലക്ക് കിട്ടും സ്വര്‍ണം

  
Web Desk
April 10 2025 | 08:04 AM

Gold Prices Soar But Some Still Get Gold at Lower Rates

ഉപഭോക്താക്കളെ ഞെട്ടിക്കുന്നതാണ് ഇന്നത്തെ സ്വര്‍ണവിലയിലെ കുതിപ്പ്. ഇന്ന് സ്വര്‍ണക്കുതിപ്പ്. ഒറ്റയടിക്ക് രണ്ടായിരത്തിലേറെ രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്.നാല് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 2680 രൂപ കുറഞ്ഞിടത്തു നിന്നാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വില വര്‍ധിക്കുന്നത്. റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 68,000 വരെ കടന്ന പൊന്നിന്‍ വിലയാണ് ഒറ്റയടിക്ക് താഴേക്ക് വീണ സ്വര്‍ണം വീണ്ടും ഗിയര്‍മാറ്റി കുതിക്കുകയാണ്.

അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഇന്ന് കേരളത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോര് ശക്തമായതാണ് അന്തര്‍ദേശീയ വിപണിയെ ആശങ്കയിലാക്കിയത്. ചൈനക്കെതിരെ 104 ശതമാനം നികുതിയാണ് അമേരിക്ക ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ പകരച്ചുങ്കവും ചൈനയുടേയും കാനഡയുടേയും തിരിച്ചടിയുമാണ് സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് കണക്കു കൂട്ടല്‍. ഏപ്രില്‍ രണ്ട് മുതല്‍ നിലവില്‍ വന്ന ട്രംപിന്റെ പുതിയ താരിഫ് നയം പ്രാബല്യത്തില്‍ സ്വര്‍ണ വില വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്നും നേരത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്നത്തെ വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കൂടിയത് 270 രൂപ, ഗ്രാം വില 8,560
പവന്‍ കൂടിയത് 2,160 രൂപ, പവന്‍ വില 68,480

24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 294 രൂപ, ഗ്രാം വില 9,338
പവന്‍ കൂടിയത് 568 രൂപ, പവന്‍ വില 74,704

18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 221 രൂപ, ഗ്രാം വില 7,004
പവന്‍ വര്‍ധന 1,768 രൂപ, പവന്‍ വില 56,032

കുറഞ്ഞ വിലക്ക് എങ്ങനെ
എന്നാല്‍ ഈ വിലക്കയറ്റം ബാധിക്കാത്ത ചിലരുണ്ട്. വില വര്‍ധനയൊന്നും വലിയ ടെന്‍ഷന്‍ നല്‍കാത്തവര്‍. വില കുറഞ്ഞ സമയത്ത് അഡ്വാന്‍സ് ബുക്കിങ് ചെയ്തവരാണ്. ബുക്കിങ് ചെയ്ത സമയത്തെ വിലയാണ് അവര്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കേണ്ടത്. വില കൂടുമ്പോള്‍ ബുക്ക് ചെയ്യുന്ന സമയത്തെ കുറഞ്ഞ വിലയും കുറയുമ്പോള്‍ ആ വിലയും നല്‍കിയാല്‍ മതി. 

സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം ഒരു സുരക്ഷിത ഉറവിടമാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില്‍ നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വില്‍ക്കുന്ന സാഹചര്യത്തിനും ഇപ്പോള്‍ സാധ്യതയുണ്ട്. സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് യഥാര്‍ഥത്തില്‍ വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തന്നെ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുക. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരേണ്ടതാണ്.

സ്വര്‍ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്‍ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കുന്ന ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചേക്കാം. വന്‍തോതില്‍ ഉയര്‍ന്ന വേളയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് സ്വര്‍ണവില താഴാന്‍ ഇടയാക്കിയത്.

എന്തുതന്നെയായാലും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണെന്നിരിക്കേ. എന്നാല്‍ പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല. ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 70,000 രൂപയുടെ അടുത്തെത്തുമെന്നും വ്യാപാരികള്‍ അറിയിക്കുന്നു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  20 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  20 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  20 hours ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  20 hours ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  20 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  20 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  21 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  21 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  21 hours ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  a day ago