HOME
DETAILS

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

  
Sabiksabil
July 07 2025 | 11:07 AM

I was on the brink of death in a government hospital saved by a private hospital Minister Saji Cherian stirs controversy again with remarks

 

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ വീണ്ടും വിവാദ പരാമർശവുമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ തന്റെ ജീവൻ അപകടത്തിലായപ്പോൾ സ്വകാര്യ ആശുപത്രിയായ അമൃതയിൽ ചികിത്സ തേടിയപ്പോഴാണ് രക്ഷപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, വീണ ജോർജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമർശിച്ചുമാണ് മന്ത്രി തന്റെ അനുഭവം വെളിപ്പെടുത്തിയത്.

"സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാരും സാധാരണക്കാരും ചികിത്സ തേടാറുണ്ട്. നല്ല ചികിത്സ ലഭിക്കുന്നിടത്തേക്കാണ് ആളുകൾ പോകുന്നത്. ഞാൻ തന്നെ ഡെങ്കിപ്പനി ബാധിച്ചപ്പോൾ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പക്ഷേ, അവിടെ മരണത്തിന്റെ വക്കിലെത്തിയപ്പോൾ അമൃത ആശുപത്രിയിലേക്ക് മാറ്റാൻ ശുപാർശ വന്നു. അവിടെ 14 ദിവസം ബോധമില്ലാതെ കിടന്നെങ്കിലും ജീവൻ തിരിച്ചുകിട്ടി. അപ്പോൾ അമൃത മോശമാണോ? ഇത് നാട്ടിൽ സ്വാഭാവികമായ കാര്യമാണ്," മന്ത്രി വ്യക്തമാക്കി.

സ്വകാര്യ മേഖലയിൽ കൂടുതൽ സാങ്കേതികവിദ്യകളുള്ള ആശുപത്രികൾ ഉണ്ടെന്നും, മികച്ച ചികിത്സ ലഭിക്കുന്നിടത്തേക്ക് ആളുകൾ പോകുന്നത് സ്വാഭാവികമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. "പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. വീണ ജോർജിനെ ബലിയാടാക്കുകയാണ്. പാവം, അവർ എന്താണ് ചെയ്തത്? സർക്കാർ ആശുപത്രികൾ പാവപ്പെട്ടവരുടെ അത്താണിയാണ്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്," മന്ത്രി കൂട്ടിച്ചേർത്തു.

വിമാന അപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രി രാജിവച്ചോ എന്ന ചോദ്യത്തിനും, "ആരോഗ്യമേഖല വെന്റിലേറ്ററിലാണ്" എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ചും മന്ത്രി പ്രതികരിച്ചു. "പ്രതിപക്ഷത്തിന്റെ ഈ പ്രസ്താവനകൾ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകമാണ് ഇതെല്ലാം. എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന ഭയമാണ് യുഡിഎഫിനെ അലട്ടുന്നത്. അതിന്റെ തെളിവാണ് അവരുടെ നേതാക്കന്മാർ 'ക്യാപ്റ്റൻ', 'മേജർ', 'ജവാൻ' എന്നിങ്ങനെ സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത്," സജി ചെറിയാൻ കുറ്റപ്പെടുത്തി. ആരോഗ്യമേഖലയെ സംരക്ഷിക്കാനും മന്ത്രി വീണ ജോർജിനെ പിന്തുണയ്ക്കാനും ശക്തമായ നിലപാട് എൽഡിഎഫ് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Minister Saji Cherian sparked controversy by stating that he was nearly killed by treatment in a government hospital and was saved by a private hospital. Speaking in Pathanamthitta, he defended Health Minister Veena George and criticized the opposition, alleging a conspiracy to undermine public healthcare while supporting private hospitals



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  2 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  3 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  3 hours ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  3 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  3 hours ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  4 hours ago
No Image

ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31

Kerala
  •  4 hours ago
No Image

ഓണത്തിന് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ; വില നിയന്ത്രിക്കും: കൃഷി മന്ത്രി

Kerala
  •  4 hours ago
No Image

സിപിഎംലെ അസ്വാരസ്യം തുടരുന്നു; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കണിയാമ്പറ്റയിൽ 6 എൽസി അംഗങ്ങൾ

Kerala
  •  5 hours ago
No Image

മസ്‌കിന്റെ പുതിയ പാർട്ടി രൂപീകരണം 'വിഡ്ഢിത്തം'; രൂക്ഷ വിമർശനങ്ങളുമായി ട്രംപ്

International
  •  5 hours ago

No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  7 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  7 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  8 hours ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  9 hours ago