HOME
DETAILS

പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി

  
August 26 2025 | 17:08 PM

kerala high court extends the Suspension of toll collection at paliyekkara

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് 2025 സെപ്റ്റംബർ 9 വരെ നീട്ടി. ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ മൂലമുണ്ടായ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിലായിരുന്നു പാലിയേക്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിറക്കിയത്. മണ്ണുത്തി-ഇടപ്പള്ളി ഭാഗത്ത് തുടരുന്ന ഗതാഗത പ്രശ്നങ്ങൾ പരിശോധിക്കാൻ, ദേശീയ പാത അതോറിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഒരു ഗതാഗത മാനേജ്മെന്റ് സമിതി പരിശോധന നടത്തണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ജില്ലാ കലക്ടർ, ജില്ലാ പൊലിസ് മേധാവി, ആർ.ടി.ഒ എന്നിവരെ ഉൾപ്പെടുത്തി ഹൈക്കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നത്. ദേശീയ പാത അതോറിറ്റി ടാറിങ് പൂർത്തിയായെന്നും പാതയിൽ ഗതാഗതം സുഗമമായെന്നും അറിയിച്ചിരുന്നെങ്കിലും, ഈ ആഴ്ചയോ അടുത്ത ആഴ്ചയോ ഇക്കാര്യം പരിശോധിക്കാൻ സമിതിയോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, ഗതാഗതക്കുരുക്ക് നിരീക്ഷിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും സർവിസ് റോഡ് രണ്ട് വരിയാക്കണമെന്നും സമിതി നേരത്തെ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

2025 ആഗസ്റ്റ് 6-ന് ഡിവിഷൻ ബെഞ്ച് പാലിയേക്കര ടോൾ പിരിവ് നാലാഴ്ചത്തേക്ക് നിർത്തിവെക്കണമെന്ന് ഉത്തരവിട്ടിരുന്നു, ഇത് സുപ്രീം കോടതിയും ശരിവെച്ചു. ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് എന്നിവർ സമർപ്പിച്ച ഹരജികൾ നിലവിൽ കോടതിയുടെ പരി​ഗണനയിലാണ്. ഓണാവധിക്കാലത്ത് കേസ് പരിഗണിക്കണമെന്ന് ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടെങ്കിലും, അന്തിമ തീരുമാനം ചീഫ് ജസ്റ്റിസിന്റേതാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

The Kerala High Court has extended its interim order to suspend toll collection at Paliyekkara Toll Plaza until September 9, 2025. This decision comes as a relief to commuters who have been facing significant traffic congestion on the Mannuthy-Edappally National Highway due to ongoing maintenance work. The court's order aims to alleviate the burden on citizens until the road conditions improve and traffic congestion is resolved ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്

International
  •  6 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും

uae
  •  7 hours ago
No Image

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്

Kerala
  •  7 hours ago
No Image

സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ

crime
  •  7 hours ago
No Image

ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ

Kerala
  •  7 hours ago
No Image

കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേ​ഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം

National
  •  7 hours ago
No Image

കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും

crime
  •  8 hours ago
No Image

WAMD സേവനം വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

uae
  •  8 hours ago
No Image

ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി

National
  •  8 hours ago
No Image

കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ

crime
  •  8 hours ago