HOME
DETAILS

ഇസ്‌റാഈലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ജനം; ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച് വൻപ്രതിഷേധം

  
August 26 2025 | 17:08 PM

mass protest in israel protesters block highway with burning tyres

തെൽഅവീവ്: ഗസ്സയിൽ തടവിലാക്കപ്പെട്ടവരെ തിരികെ കൊണ്ടുവരണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്‌റാഈലിൽ രാജ്യവ്യാപക പ്രതിഷേധം. പ്രതിഷേധക്കാർ കത്തിച്ച ടയറുകൾ ഉപയോഗിച്ച് ഹൈവേ റോഡുകൾ ഉപരോധിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവിലിറങ്ങി. ഹമാസുമായി ഒരു കരാറിലെത്താൻ അവർ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

തെൽഅവീവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വീണ്ടും പ്രതിഷേധം ശക്തിമാവുകയാണ്. നെതന്യാഹു സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സമാധാന കരാറുകൾ നിരസിക്കുകയാണെന്ന് പ്രകടനക്കാർ ആരോപിച്ചു. 

ഇതിനിടെ, ഇസ്‌റാഈലിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 200-ലധികം മുൻ യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞർ രംഗത്തെത്തി. ഗസ്സയിലും വെസ്റ്റ് ബാങ്കിലും  ഇസ്‌റാഈലിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ നടപടികൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 209 മുൻ യൂറോപ്യൻ യൂണിയൻ, അംഗരാജ്യ അംബാസഡർമാരും ജീവനക്കാരും ഒരു തുറന്ന കത്തിൽ ഒപ്പുവെച്ചു.

ഇസ്‌റാഈൽ സർക്കാരിനെതിരെ യൂറോപ്യൻ യൂണിയൻ നിർദ്ദേശിക്കുന്ന ഒമ്പത് നടപടികൾ നടപ്പിലാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഇസ്‌റാഈലിലേക്കുള്ള ആയുധ കയറ്റുമതി ലൈസൻസുകൾ ഏകപക്ഷീയമായി നിർത്തിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുക, ഇസ്‌റാഈലി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ദേശീയ സഹ-ധനസഹായ പദ്ധതികളുടെ ധനസഹായം നിർത്തുക എന്നിവ ഈ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. മനുഷ്യാവകാശങ്ങളുടെ പേരിൽ ഉപരോധങ്ങൾ നടപ്പിലാക്കണമെന്നും വിസാ നിരോധനവും സ്വത്തുക്കൾ മരവിപ്പിക്കലും ഉൾപ്പെടെയുള്ള ഭീകരവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, ഇസ്‌റാഈൽ ഗസ്സയിലെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് 'യുദ്ധക്കുറ്റമാണ്' എന്ന് പത്രപ്രവർത്തക അവകാശ സംരക്ഷണ സമിതി. തിങ്കളാഴ്ച നാസർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിലാണ് സമിതിയുടെ പ്രതികരണം. 

ഇതിനിടെ, കഴിഞ്ഞയാഴ്ച ഹമാസ് അംഗീകരിച്ച വെടിനിർത്തൽ നിർദ്ദേശത്തോടുള്ള ഇസ്‌റാഈലിന്റെ പ്രതികരണത്തിനായി മധ്യസ്ഥർ കാത്തിരിക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. സ്ഥലമല്ല പ്രധാനം, മറിച്ച് ഇപ്പോൾ ഒരു കരാറിൽ എത്തിയോ എന്നതാണ്. ഇസ്രായേൽ പ്രതികരിക്കേണ്ട ഒരു ഓഫർ ഇതിനകം മേശപ്പുറത്തുണ്ട് എന്ന് അൽ അൻസാരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി

Kerala
  •  6 hours ago
No Image

റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്

International
  •  6 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും

uae
  •  7 hours ago
No Image

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്

Kerala
  •  7 hours ago
No Image

സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ

crime
  •  7 hours ago
No Image

ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ

Kerala
  •  7 hours ago
No Image

കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേ​ഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം

National
  •  7 hours ago
No Image

കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും

crime
  •  8 hours ago
No Image

WAMD സേവനം വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

uae
  •  8 hours ago
No Image

ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി

National
  •  8 hours ago