HOME
DETAILS

ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ

  
Sabiksabil
July 07 2025 | 12:07 PM

Government and Governor Equally Responsible for Higher Educations Decline Universities Must Not Be Turned into Political Stages Says VD Satheesan

 

തിരുവനന്തപുരം: സർവകലാശാലകളെ രാഷ്ട്രീയ നാടകവേദിയാക്കുന്നത് അവസാനിപ്പിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാരും ഗവർണറും ചേർന്ന് തകർത്തുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർധിപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ-രാജ്ഭവൻ തർക്കങ്ങൾ സർവകലാശാലകളുടെ പ്രവർത്തനത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

"ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്കുണ്ട്. ഡൽഹിയിലെ യജമാനന്മാരെ പ്രീതിപ്പെടുത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്ക് വഴങ്ങിക്കൊടുത്തതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്," വിഡി സതീശൻ ആരോപിച്ചു. കാലഘട്ടത്തിനനുസരിച്ചുള്ള അക്കാദമിക പരിഷ്കരണങ്ങൾ നടപ്പാക്കാതെ, സർവകലാശാലകളെയും കോളജുകളെയും എ.കെ.ജി സെന്ററിന്റെ ഡിപ്പാർട്ട്മെന്റുകളാക്കി മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവാര തകർച്ച മൂലം ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "കുട്ടികളുടെ ഭാവിയെ മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ ചരിത്രം നിങ്ങളോട് പൊറുക്കില്ല," വിഡി സതീശൻ മുന്നറിയിപ്പ് നൽകി.

കേരള സർവകലാശാലയിൽ തർക്കം

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ തർക്കങ്ങളെ തുടർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. താത്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാണ് ഗവർണറുടെ നിർദേശം. സിൻഡിക്കേറ്റ് യോഗത്തിൽ വി.സി ഇറങ്ങിപ്പോയ ശേഷവും യോഗം തുടർന്നതിൽ ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാർ വിശദീകരണം നൽകാതെ അവധിയിൽ പ്രവേശിച്ചു.

എന്നാൽ, ഹരികുമാറിന്റെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് ഡോ. സിസ തോമസിന്റെ നിലപാട്. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് താൻ ചുമതല ഏറ്റെടുത്തതെന്ന് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ വ്യക്തമാക്കി. "സർവകലാശാല നാടിന്റെ സ്വത്താണ്, അത് ശാന്തമായി മുന്നോട്ടുപോകണം," അദ്ദേഹം പറഞ്ഞു. വി.സിയുടെ നിർദേശപ്രകാരം ജോയിന്റ് രജിസ്ട്രാർ രണ്ടാഴ്ചത്തെ സാവകാശം തേടിയെങ്കിലും, യോഗം തുടർന്നത് ചട്ടലംഘനമാണെന്നാണ് വി.സിയുടെ വിലയിരുത്തൽ. രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചതോടെ അദ്ദേഹം ചുമതലയിൽ തിരിച്ചെത്തി. എന്നാൽ, ഇതിൽ വി.സി അതൃപ്തി പ്രകടിപ്പിച്ചു. ഡോ. സിസ തോമസിന്റെ താത്കാലിക വി.സി കാലാവധി നാളെ അവസാനിക്കും.

 

Opposition Leader VD Satheesan criticized the government and the Governor for jointly undermining Kerala's higher education sector, urging an end to turning universities into political battlegrounds. He highlighted that ongoing disputes between the government and Raj Bhavan have created uncertainty in university operations, affecting students and parents. Satheesan accused the government of neglecting academic reforms and prioritizing political agendas, leading to a decline in educational standards and forcing students to seek higher education elsewhere



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  3 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  4 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  4 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  5 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  5 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  5 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  5 hours ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  6 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  6 hours ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  7 hours ago

No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  10 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  10 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  10 hours ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  11 hours ago