HOME
DETAILS

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

  
Ajay
July 07 2025 | 15:07 PM

461 people on Nipah contact list 27 in high-risk category Minister Veena George personally visited and assessed preventive measures

തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്, 461 പേർ സമ്പർക്ക പട്ടികയിലുണ്ടെന്ന് വ്യക്തമാക്കി. ഇതിൽ മലപ്പുറം ജില്ലയിൽ 252 പേരും പാലക്കാട് ജില്ലയിൽ 209 പേരും ഉൾപ്പെടുന്നു. 27 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ രോഗികൾ ചികിത്സയിലുണ്ട്.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് ആരോഗ്യ പ്രവർത്തകരിൽ ഒരാൾ സി.ടി. സ്കാൻ ടെക്നീഷ്യനാണ്. സമ്പർക്ക പട്ടികയിലുള്ള 48 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 46 എണ്ണം നെഗറ്റീവാണ്. ഇതിൽ 23 പേർ മഞ്ചേരി മെഡിക്കൽ കോളജിലും 23 പേർ കോഴിക്കോടുമാണ്. ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ എല്ലാവരും ക്വാറന്റീനിൽ ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

നിപ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർക്ക് രോഗസാധ്യത ഉണ്ടാകാനുള്ള കാലയളവ് നിർണായകമാണെന്ന് മന്ത്രി പറഞ്ഞു. 21 ദിവസത്തെ ക്വാറന്റീൻ കർശനമായി പാലിക്കണം. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. ക്വാറന്റീനിലുള്ളവർക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾ ഭക്ഷണം ഉറപ്പാക്കണം. കണ്ടെയ്ൻമെന്റ് സോണുകളിലെ അധ്യാപകർക്ക് പ്രത്യേക കാഷ്വൽ ലീവും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളും ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചു. സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താൻ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെട്ട 8706 വീടുകളിൽ പനി ബാധിതരെ കണ്ടെത്താൻ നടത്തിയ സർവേ പൂർത്തിയായി. നിപയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ സൈബർ സെല്ലിന് കേസ് കൈമാറുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

മഞ്ഞളാംകുഴി അലി എം.എൽ.എ, ജില്ലാ കലക്ടർ വി.ആർ. വിനോദ്, പൊതുജനാരോഗ്യ വിഭാഗം അഡീ. ഡയറക്ടർ കെ.പി. റീത്ത തുടങ്ങിയവർ യോഗത്തിൽ നേരിട്ടും, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കലക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാ ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായും പങ്കെടുത്തു. മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസിൽ സജ്ജമാക്കിയ കൺട്രോൾ റൂം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  6 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  6 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  7 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  7 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  7 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  8 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  8 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  8 hours ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  9 hours ago
No Image

ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31

Kerala
  •  9 hours ago

No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  12 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  12 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  12 hours ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  13 hours ago