HOME
DETAILS

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

  
Sudev
July 09 2025 | 13:07 PM

Indian cricketer Virat Kohli has spoken openly about the person who played the biggest role in his cricketing career Kohli spoke about former Indian cricketer Ravi Shastri

തന്റെ ക്രിക്കറ്റ് കരിയറിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം വിരാട് കോഹ്‌ലി. മുൻ ഇന്ത്യൻ താരമായ രവി ശാസ്ത്രിയെകുറിച്ചാണ് കോഹ്‌ലി സംസാരിച്ചത്. രവി ശാസ്ത്രിക്കൊപ്പം പ്രവർത്തിച്ചത് ടെസ്റ്റ് ക്രിക്കറ്റിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നതിന് കാരണമായെന്നുമാണ് കോഹ്‌ലി പറഞ്ഞത്. യുവരാജ് സിങ്ങിന്റെ ചാരിറ്റി ഫൗണ്ടേഷന്റെ പരുപാടിയിൽ സംസാരിക്കുകയായിരുന്നു കോഹ്‌ലി. 

"ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. ഞങ്ങൾ ഒരുമിച്ച് നേടിയ നേട്ടങ്ങൾ മികച്ചതാണ്. എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയൊരു പങ്കു വഹിച്ച അദ്ദേഹത്തോട് എനിക്ക് എപ്പോഴും ബഹുമാനമുണ്ടാകും" കോഹ്‌ലി പറഞ്ഞു. 

കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു.

കോഹ്‌ലി ഇനി ഏകദിനത്തിൽ മാത്രമാവും ഇന്ത്യക്കായി കളിക്കുക. ബംഗ്ലാദേശിനെതിരെ മൂന്ന് വീതം ഏകദിനവും ടി-20 പരമ്പര ഉപേക്ഷിച്ചിച്ചട്ടുണ്ട്. ഇതിനു ശേഷം ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരയാണ് ഇന്ത്യൻ ടീമിന്റെ മുന്നിലുള്ളത്. ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബറിൽ ആയിരിക്കും ഇന്ത്യ ഈ പരമ്പരയിൽ കളിക്കുക. 

Indian cricketer Virat Kohli has spoken openly about the person who played the biggest role in his cricketing career Kohli spoke about former Indian cricketer Ravi Shastri



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  5 hours ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  6 hours ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  6 hours ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  6 hours ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  6 hours ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  7 hours ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  7 hours ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  7 hours ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  8 hours ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  8 hours ago