HOME
DETAILS

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

  
Laila
July 10 2025 | 03:07 AM

Telangana Pharma Factory Blast 8 Missing Workers Confirmed Dead

 

ഹൈദരാബാദ്: തെലങ്കാനയില്‍ സംഗറെഡ്ഡി ജില്ലയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും കാണാതായ എട്ട് തൊഴിലാളികളും മരിച്ചതായി ഔദ്യോഗികമായി അധികൃതര്‍ പ്രഖ്യാപിച്ചു. സ്‌ഫോടനത്തിന്റെ തീവ്രത കാരണം ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം. വിപുലമായ തെരച്ചിലിനും ഫോറന്‍സിക് പരിശോധനയ്ക്കും ശേഷമാണ് കാണാതായ ആളുകളുടെ മൃതദേഹങ്ങള്‍ സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ വന്‍ തീപിടിത്തത്തില്‍ തിരിച്ചറിയാനാവാത്തവിധം കത്തി നശിച്ചിരിക്കാമെന്ന സ്ഥിരീകരണമുണ്ടായത്.

44 മൃതദേഹങ്ങള്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കാണാതായിരുന്ന രാഹുല്‍, വെങ്കിടേഷ്, ശിവാജി, വിജയ്, ജസ്റ്റിന്‍, അഖിലേഷ്, രവി, ഇര്‍ഫാന്‍ എന്നിവരെയാണ് മരിച്ചതായി സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബങ്ങളെ അധികൃതര്‍ വിവരം അറിയിക്കുകയും അന്ത്യകര്‍മങ്ങള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങളോ കണ്ടെത്തലുകളോ ഉണ്ടായാല്‍ ഉടന്‍ അറിയിക്കുമെന്നും ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. 

ഡിഎന്‍എ പരിശോധനാ നടപടിക്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.  മരുന്ന് നിര്‍മാണ കമ്പനിയായ സിഗാച്ചിയുടെ പ്ലാന്റിലാണ് ഭീകരമായ സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടാവുകയും ഡസന്‍ കണക്കിന് തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു. സ്ഥലത്ത് സൂക്ഷിച്ചിരുന്ന അപകടകരമായ ചില വസ്തുക്കളാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. വ്യാവസായിക സുരക്ഷാ നടപടികളെക്കുറിച്ചും ഗുരുതരമായ ആശങ്കകള്‍ ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  7 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  7 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  7 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  8 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  8 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  9 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  9 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  9 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  9 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  9 hours ago